ഒടുവില്‍ അദ്‌നാന്‍ നാട്ടിലേക്ക് മടങ്ങുന്നു
#ആഷിര്‍ മതിലകം
ഷാര്‍ജ: ഒടുവില്‍ ഇന്ത്യന്‍ എം.ബ.സി ഇടപെട്ടു അദ്‌നാന്‍ നാട്ടിലേക്ക് മടങ്ങുവാന്‍ ഒരുങ്ങുന്നു. അദ്‌നാന്‍ എന്ന ഇരുപത്തിയാറുകാരനായ മലയാളി യുവാവ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് നടക്കാന്‍ പോലുമാവാത്ത അവസ്ഥയിലായിരുന്നു. പാസ്‌പോര്‍ട്ടോ ടിക്കറ്റോ ഇല്ലാതെ അബുദാബിയില്‍ കുടിങ്ങിക്കിടന്നിരുന്ന അദ്‌നാന്റെ ദയനീയ അവസ്ഥ പുറത്ത് കൊണ്ടുവന്നത് യു.എ.ഇ യിലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ ഖലീജ് ടൈംസായിരുന്നു.
അദ്‌നാന്റെ അവസ്ഥ കഴിഞ്ഞ മാസം 23ാം തിയതി മലയാളി യൂവാവ് നാട്ടിലേക്ക് മടങ്ങാന്‍ സഹായം തേടുന്നു എന്ന തലകെട്ടോടെ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബന്ധപ്പെട്ടവരിലേക്ക് ഈ വാര്‍ത്ത എത്തുകയും ചെയ്തു. പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് മടങ്ങാനുള്ള എല്ലാം നടപടി ക്രമങ്ങളും അധികൃതരുടെ സഹായത്തോടെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അദ്‌നാന്റെ ചികിത്സ സൗജന്യമായി ചെയ്ത നല്‍കിയതല്ലാം ആസ്റ്റര്‍ ഹോസ്പിറ്റല്‍ അധികൃതരാണ്.
എംബസി അധികൃതര്‍ ഷഹാമയിലെ പൊതുമാപ്പ് കേന്ദ്രത്തില്‍ കൊണ്ടുപോയി അപേക്ഷ സമര്‍പ്പിച്ചു. നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടിന് പകരം എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റും വിമാന ടിക്കറ്റും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. സാമ്പത്തിക സഹായവും എംബസി അനുവദിച്ചിട്ടുണ്ടെന്നും ഉടന്‍ നാട്ടിലേക്ക് പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്‌നാന്‍ സുപ്രഭാതത്തോട് പറഞ്ഞു.
ആഗസ്റ്റില്‍ നാട്ടിലേക്ക് മടങ്ങുന്നതിന് മൂന്ന് ദിവസം മുന്‍പാണ് അദ്‌നാന് അപകടം സംഭവിച്ചത്. ജോലി സ്ഥലത്ത് ഏണിയില്‍ നിന്ന് താഴെ വീണ അദ്ദേഹത്തിന്റെ നട്ടെല്ലിന് ക്ഷതം സംഭവിക്കുകയും ഇരുകാലുകളും ഒടിയുകയും ചെയ്തു. അപകടസമയത്ത് ബോധരഹിതനായ അദ്‌നാനെ ആദ്യം അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് പിന്നീട് മഫ്‌റഖ് ആശുപത്രിയിലേക്ക് മാറ്റി.
പുറത്തും കാലുകളിലും തൊലി വെച്ചുപിടിപ്പിക്കുന്നത് ഉള്‍പ്പെടെ അഞ്ച് ശസ്ത്രക്രിയകള്‍ക്ക് അദ്‌നാന്‍ വിധേയനായി. വാര്‍ത്ത വന്നതിന് ശേഷം ദുബൈ അല്‍ ഖുസൈസിലെ ആസ്റ്റര്‍ ആശുപത്രിയിലായുരുന്നു അദ്‌നാനെ ചികിത്സിച്ചിരുന്നത്. ഇനിയൊരു ശസ്ത്രക്രിയ ബാക്കിയുണ്ട് അത് നാട്ടിലെത്തിയിട്ട് നടത്താനാണ് പദ്ധതി.
ഇപ്പോള്‍ അദ്‌നാന്‍ പരസഹായമില്ലാതെ നടക്കാന്‍ സാധിക്കുന്നുണ്ട്. ആസ്റ്റര്‍ ആശുപത്രി അധികൃതരോട് ഒരുപാട് നന്ദിയുണ്ടന്ന് അദ്‌നാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അദ്‌നാന്‍ ആശുപത്രി വിട്ടത്. ഒരു കുടുംബത്തിന്റെ എക ആശ്രയമായമാണ് അദ്‌നാന്‍. എല്ലാത്തിനും അദ്‌നാന്‍ അള്ളാഹുവിനെ സ്തുതിക്കുന്നു. എം.ബി.സിയിലെ അറിയിപ്പ് കിട്ടിയാലുടന്‍ ഇനി അദ്‌നാന്‍ നാട്ടിലേക്ക് മടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."