ഡാര്‍ജിലിങ്: സംസ്ഥാനത്തിന് സഹായം നല്കാന് തയാറെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: പ.ബംഗാള്‍ വിഭജിച്ച് ഡാര്‍ജിലിങ് കേന്ദ്രമാക്കി ഗൂര്‍ഖാലാന്‍ഡ് എന്ന സംസ്ഥാനമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച നടത്തുന്ന പ്രക്ഷോഭം കേന്ദ്ര സര്‍ക്കാരും നിരീക്ഷിക്കുന്നു. സംസ്ഥാന സര്‍ക്കാരിനുവേണ്ട ഏത് വിധത്തിലുള്ള സഹായവും നല്കാന് കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏതാനും ദിവസങ്ങളായി ഗൂര്‍ഖാ ലാന്‍ഡ് രൂപീകരണവുമായി ബന്ധപ്പെട്ട് ഡാര്‍ജിലിങ്ങില്‍ ശക്തമായ പ്രക്ഷോഭം നടക്കുകയാണ്. രണ്ടു ദിവസമായി തുടരുന്ന ബന്ദില്‍ ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. അക്രമം പടരാതിരിക്കാന്‍ സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുണ്ടെങ്കിലും ജനങ്ങളുടെ നേതൃത്വത്തില്‍ വ്യാപകമായ അക്രമങ്ങളാണ് അഴിച്ചുവിടുന്നത്. സുരക്ഷാ സേനക്കെതിരേ ജില്ലയിലെ പലയിടത്തും പ്രതിഷേധക്കാര്‍ കല്ലേറ് നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."