മദ്യനയത്തിന് വിജ്ഞാപനമായി
തിരുവനന്തപുരം: ത്രീ സ്റ്റാറിനു മുകളിലുള്ള പുതിയ ബാറുകള്‍ക്കും ലൈസന്‍സ് നല്‍കുമെന്ന ഒളിച്ചുകളിയോടെ പുതിയ മദ്യനയം പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. എക്‌സൈസ് വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ടോം ജോസാണ് ഉത്തരവിറക്കിയത്. ബോധവല്‍ക്കരണം, വിദേശ മദ്യ മേഖല, കള്ളു ചെത്ത് മേഖല എന്നീ മൂന്നു മേഖലകളാണ് ഉത്തരവില്‍ പ്രതിപാദിക്കുന്നത്. നേരത്തേ പുതുതായി ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കില്ലെന്നായിരുന്നു കരടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഉത്തരവില്‍ അത് പ്രതിപാദിച്ചിട്ടില്ല. ബിയര്‍, വൈന്‍ പാര്‍ലറുകള്‍ യഥേഷ്ടം നല്‍കുമെന്നും പ്രത്യേക ഫീസ് ഈടാക്കി റെസ്റ്റോറന്റുകളില്‍ മദ്യം വില്‍ക്കാനുള്ള അനുമതി നല്‍കുമെന്നും ഉത്തരവില്‍ പറയുന്നു. ബാര്‍ ലൈസന്‍സ് എടുക്കാന്‍ 28 ലക്ഷം രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ മറ്റു ഫീസുകളില്‍ മാറ്റമില്ല.
കള്ളു ചെത്തു മേഖലയെ പരിപോഷിപ്പിക്കാന്‍ ലൈസന്‍സിങ് സമ്പദ്രായത്തിലൂടെ അഞ്ചു മുതല്‍ ഏഴുവരെ കള്ളു ഷാപ്പുകളെ ഗ്രൂപ്പായി തിരിച്ച് വില്‍പന നടത്തും. മദ്യ നയം നടപ്പിലാക്കുന്നതിന് എക്‌സൈസ് കമ്മിഷണര്‍ , ബിവറേജസ് എം.ഡി എന്നിവര്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്നും ഉത്തരവില്‍ പറയുന്നു.
മദ്യനയത്തിനെതിരേ കെ.എം മാണി
കോട്ടയം: ഇടതു സര്‍ക്കാരിന്റെ മദ്യ നയത്തിന് വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി. വഴിയോരങ്ങളിലെല്ലാം മദ്യം ലഭ്യമാക്കുന്നതാണ് സര്‍ക്കാരിന്റെ നയമെന്ന് മാണി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.കേരളാ കോണ്‍ഗ്രസ് (എം) സ്റ്റിയറിംഗ് കമ്മിറ്റി യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം .
കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി വില്‍പന നിരോധനം ജീവിക്കാനുള്ള അവകാശത്തിന്‍മേലുള്ള കടന്നു കയറ്റമാണ്.
കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ മാണിക്കെതിരേ വന്ന മുഖപ്രസംഗം ചൂണ്ടിക്കാട്ടിയപ്പോള്‍ വീക്ഷണത്തിന്റെ വീക്ഷണത്തില്‍ ഇടിവ് വന്നിരിക്കുന്നു എന്ന മുന്‍ പ്രസ്താവന ആവര്‍ത്തിച്ചു. മുന്നണി പ്രവേശനം സംബന്ധിച്ച് ഉചിത തീരുമാനമെടുക്കുമെന്നും മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."