HOME
DETAILS

ഇന്തോനേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

  
backup
November 01 2018 | 20:11 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%a8%e0%b5%87%e0%b4%b7%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4-2

 

ജക്കാര്‍ത്ത: 189 പേരുമായി കടലില്‍ തകര്‍ന്നുവീണ ഇന്തോനേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സുകളില്‍ ഒന്ന് കണ്ടെത്തി. മുങ്ങല്‍ വിദഗ്ധരാണ് ബ്ലാക്ക് ബോക്‌സ് കടലില്‍ നിന്ന് കണ്ടെത്തിയത്. കടലിനടിത്തട്ടിലെ അവശിഷ്ടങ്ങളില്‍ നിന്നാണ് ബോക്‌സ് കണ്ടെത്തിയതെന്ന് മുങ്ങല്‍ വിദഗ്ധന്‍ ഹെന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.
വിമാനത്തിന്റെ ഡാറ്റാ റെക്കോര്‍ഡറാണ് ലഭിച്ചതെന്നും രണ്ട് പൈലറ്റുമാര്‍ക്കിടയിലെ സംഭാഷണങ്ങള്‍ സൂക്ഷിക്കുന്ന കോപ്റ്റിക് വോയിസിനായുള്ള തിരച്ചില്‍ തുടരുകയാണെന്നും നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി കമ്മിറ്റി അറിയിച്ചു.
ലഭ്യമായ ബ്ലാക്ക് ബോക്‌സിന്റെ അടിസ്ഥാനത്തില്‍ വിമാനം തകരുന്നതിന്റെ തൊട്ടുമുന്‍പുള്ള ചലനങ്ങള്‍ മനസിലാക്കാനാവും. വിമാനത്തിന്റെ യാത്രാപഥം, വേഗം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെല്ലാം ഫ്‌ളൈറ്റ് ഡാറ്റയിലുണ്ടാവും. പ്രത്യേകതരം കോടുകളിലൂടെയാണ് ഇത് വായിച്ചെടുക്കുക. എന്നാല്‍, ഈ വിവരം പുറത്തുവരണമെങ്കില്‍ ആറുമാസമെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
പറന്നുയര്‍ന്ന് 13 മിനിട്ടുകള്‍ക്കുള്ളില്‍ അപകടം സംഭവിച്ചതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ബ്ലാക്ക് ബോക്‌സില്‍നിന്നു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കടല്‍ പ്രക്ഷുബ്ധമായിരിക്കുന്നതിനാല്‍ തിരച്ചില്‍ ദുഷ്‌കരമാണെന്നു രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. കടലിനടിയിലുള്ള വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ശരീരാഭാഗങ്ങള്‍ കുടുങ്ങിയിട്ടുണ്ടെന്നാണു കരുതുന്നത്.
തിങ്കളാഴ്ച പങ്കാല്‍ പിനാങ്ങിലേക്കു പുറപ്പെട്ട ലയണ്‍ എയറിന്റെ ബോയിങ് 737 മാക്‌സ് 8 വിമാനമാണ് കടലില്‍ തകര്‍ന്നു വീണത്. പറന്നുയര്‍ന്നു മിനിറ്റുകള്‍ക്കകം വിമാനം തിരികെ ഇറക്കണമെന്നു പൈലറ്റിന്റെ സന്ദേശം ലഭിച്ചിരുന്നു. അനുമതി നല്‍കിയെങ്കിലും പിന്നാലെ വിമാനവുമായുള്ള ബന്ധമറ്റു. തുടര്‍ന്ന് ജക്കാര്‍ത്തയുടെ കിഴക്കന്‍ തീരമായ കരാവാങ്ങിനു സമീപം ജാവാ കടലില്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നു.
അതിനിടെ അപകടമുണ്ടായ വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് ലയണ്‍ വിമാനത്തിന്റെ പൈലറ്റ് ഞാറാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബാലി -നുസാ വിമാനത്താവള തലവന്‍ ഹെര്‍സന്‍ പറഞ്ഞു.
ബാലി ദ്വീപില്‍നിന്ന് ജക്കാര്‍ത്തിയിലേക്ക് പറന്നുയര്‍ന്ന് മിനുറ്റുകള്‍ക്കുള്ളിലാണ് മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ഇത് തരണം ചെയ്ത് വിമാനം ജക്കാര്‍ത്തയില്‍ ഇറങ്ങുകയായിരുന്നു. ഇതേ വിമാനമാണ് തിങ്കളാഴ്ച 189 യാത്രക്കാരുമായി തകര്‍ന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളത്തെ പൊതുഅവധി;പിഎസ്‌സി നടത്താനിരുന്ന പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

Kerala
  •  2 months ago
No Image

നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി

Kerala
  •  2 months ago
No Image

A GUIDE TO THE BEST BEACHES IN DUBAI: SUN, SAND AND FUN

uae
  •  2 months ago
No Image

കഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്‌മെന്റില്‍ കയറി പീഡിപ്പിച്ചതായി പരാതി

Kerala
  •  2 months ago
No Image

മൂന്ന് കോടി ഇന്ത്യക്കാരുടെ മൊബൈല്‍ നമ്പര്‍, പാന്‍, സാലറി വിവരങ്ങള്‍ വില്‍പനക്ക്; ചോര്‍ച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന്

National
  •  2 months ago
No Image

സഊദിയിൽ ചെറുവിമാനം തകർന്നുവീണു, പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago
No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago