HOME
DETAILS
MAL
ഇന്ത്യയിലെ ഉള്‍പ്പെടെ 50 രാജ്യങ്ങളിലെ രോഗികളുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍
backup
September 17 2019 | 20:09 PM
ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യയിലെ ഉള്‍പ്പെടെ 50 രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് രോഗികളുടെ എക്സ്റേ, എം.ആര്.ഐ സ്കാനിങ് തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈ നില് ലഭ്യം.
യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ഇവ ഓണ്‍ലൈനില്‍ സൗജന്യമായി ആര്‍ക്കും ലഭ്യമാണെന്ന് ജര്‍മന്‍ ഐ.ടി സെക്യൂരിറ്റി ഫെഡറല്‍ ഓഫിസ് അധികൃതര്‍ അറിയിച്ചു.
പ്രോ പബ്ലിക്കയും ബവറിയന് ടി.വി ബ്യൂറോയുമാണ് 16 ദശലക്ഷം രോഗികളുടെ റെക്കോര്‍ഡുകള്‍ ഇന്റര്‍നെറ്റില്‍ പ്രാഥമിക കംപ്യൂട്ടര്‍ ജ്ഞാനമുള്ള ആര്‍ക്കും ലഭ്യമാണെന്ന് കണ്ടെത്തിയത്.
ഇതില്‍ എത്ര ഡാറ്റ വിവിധ ആശുപത്രികള്‍ക്ക് വിറ്റെന്ന് വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."