സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യേ; കുങ്കേട്ടന് 70-ാം വയസില്‍ 7000 രൂപ പെന്‍ഷന്‍ കിട്ടി
കരുളായി: ജീവിതത്തില്‍ പെന്‍ഷന്‍ ലഭിച്ചതിന്റെ സന്തോഷം കുങ്കേട്ടന്റെ മുഖത്ത് നിന്നും മായുന്നില്ല. കരുളായി ഉള്‍വനത്തിലെ മണ്ണളയിലെ മൂപ്പനാണു കുങ്കന്‍ എന്ന ഈ എഴുപതുകാരന്‍. ഈ ഗുഹാവാസിക്കു വാര്‍ധക്യകാല പെന്‍ഷന്‍ ലഭിക്കുന്നത് ആദ്യമായാണ്. പലതവണ ഇതിനായി ബന്ധപ്പെട്ടവരെ സമീപിച്ചിരുന്നെങ്കിലും ഒന്നും ശരിയായിരുന്നില്ല.
ഇതില്‍ എന്നും പരാതിയായിരുന്നു കുങ്കന്. കുങ്കന്‍ പരാതിപ്പെടാത്ത വേദികളില്ല. ബുധനാഴ്ച അത്യാവശ്യ വസ്തുക്കള്‍ വാങ്ങാനായി കരുളായിലെത്തിയപ്പോഴാണു സാമൂഹ്യ പ്രവര്‍ത്തകനായ കരുവാടന്‍ സുന്ദരനെ ക@ത്. ഇദ്ദേഹമാണു കുങ്കന്റെ പെന്‍ഷന്‍ എത്തിയകാര്യം അറിയിച്ചത്. എന്നാല്‍ പെന്‍ഷന്‍ എത്തിയ ബാങ്ക് അറിയാത്തതിനാല്‍ കൈയിലു@ായിരുന്ന ബാങ്ക് പാസ്സ് ബുക്കുമായി സുന്ദരനെയും കൂട്ടി കുങ്കന്‍ ഗ്രാമീണ്‍ ബാങ്കിലേക്ക് തിരിച്ചു.
ബാങ്കിലെത്തിയ കുങ്കനെ ക@തോടെ ബാങ്ക് മാനേജരും ഉത്സാഹത്തോടെ കുങ്കന്റെ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഏഴായിരം രൂപ അക്കൗ@ില്‍ ഉ@ന്നറിഞ്ഞും കുങ്കനു സന്തോഷം കൊണ്ട് ഇരിക്കാനായില്ല. ഗുഹാവാസിയായ വൃദ്ധന് ആദ്യമായാണ് ബാങ്കില്‍ ഇത്രയും വലിയ തുകയെത്തുന്നതും ബാങ്ക് സമ്പാദ്യം ഉള്ളതും. ഇത് അറിഞ്ഞതു മുതല്‍ തുടങ്ങിയതാണു കുങ്കേട്ടന്റെ ചിരി. തന്റെ സ്വന്തം അക്കൗ@ില്‍ നിന്നും 3000 രൂപ ആവശ്യങ്ങള്‍ക്കായി അപ്പോള്‍ തന്നെ പിന്‍വലിച്ചു. ബാക്കി 4000 രൂപ അവിടെ തന്നെ നിക്ഷേപിച്ചിരിക്കുകയാണ്. ഇത് ഓണത്തിനു നിലമ്പൂര്‍ ഐ.ജി.എം.എം.ആര്‍.എസില്‍ താമസിച്ചു പഠിക്കുന്ന തന്റെ കുട്ടികളെ കൊ@ുവരാനും അവര്‍ക്കു വസ്ത്രങ്ങളും മറ്റും വാങ്ങുവാനുമാണെന്നു കുങ്കന്‍ പറഞ്ഞു. കരുളായി ടൗണില്‍ വെച്ചു ക@പ്പോള്‍ പെന്‍ഷന്‍ കിട്ടിയതിന്റെ സന്തോഷം മറച്ചു വെക്കാന്‍ കുങ്കനായില്ല. സ്വന്തം ജോലി ചെയ്ത് ഇത്രയും തുകയു@ാക്കാന്‍ കഴിയാത്തത് ഈ വൃദ്ധന്‍ ഉള്ളു തുറന്നു ചിരിച്ചു കൊ@ു നഗ്നപാദനായി കാട്ടിലേക്കു പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."