HOME
DETAILS

ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം; ബി.ജെ.പി സ്ഥാനാര്‍ഥി രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു

  
backup
November 01 2018 | 20:11 PM

%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d

 

ബംഗളൂരു: കര്‍ണാടകയിലെ രാമനഗര നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ബി.ജെ.പി സ്ഥാനാര്‍ഥി നാടകീയമായി രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഈ മണ്ഡലത്തില്‍ എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയാണ്. നാളെയാണ് രാമനഗര നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ബി.ജെ.പി സ്ഥാനാര്‍ഥി എല്‍. ചന്ദ്രശേഖറാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസിലേക്ക് പോയത്. തന്റെ മണ്ഡലത്തില്‍ നേതാക്കള്‍ പ്രചാരണത്തിന് എത്താതിരിക്കുകയും തന്നെ അവഗണിക്കുന്ന നിലപാടായിരുന്നു നേതാക്കള്‍ സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന ചന്ദ്രശേഖര്‍, പിന്നീട് ബി.ജെ.പിയില്‍ പോകുകയായിരുന്നു. എന്നാല്‍ പാര്‍ട്ടി അധ്യക്ഷന്‍ യെദ്യൂരപ്പ പോലും തന്റെ പ്രചാരണത്തിന് എത്തിയില്ല. പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം കാരണമാണ് തന്റെ മണ്ഡലത്തില്‍ പ്രചാരണത്തിന് വരാതിരിക്കാന്‍ കാരണമെന്നും അദ്ദേഹം ആരോപിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.എം ലിംഗപ്പയുടെ മകനാണ് ചന്ദ്രശേഖര്‍. ബംഗളൂരു റൂറല്‍ പാര്‍ലമെന്റ് സീറ്റ് നല്‍കാമെന്ന് നിലവിലെ എം.പിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ സുരേഷ് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറും സഹോദരന്‍ ഡി.കെ സുരേഷും പണം നല്‍കിയാണ് അദ്ദേഹത്തെ ബി.ജെ.പിയില്‍നിന്ന് മാറ്റിയതെന്ന് യെദ്യൂരപ്പ ആരോപിച്ചു. ഇതുസംബന്ധിച്ച വിവരം തനിക്ക് ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago