HOME
DETAILS
MAL
ഡി.കെയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
backup
September 17 2019 | 21:09 PM
ബംഗളൂരു: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമറിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ശിവകുമാറിന്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.
ശിവകുമാറിനെ ഇന്നലെ വൈകിട്ടോടെയാണ് ഡല്‍ഹി റോസി അവന്യൂ കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് ഹാജരാക്കിയത്. ഒക്ടോബര്‍ ഒന്നുവരെയാണ് ഡല്‍ഹി പ്രത്യേക കോടതി ജഡ്ജി അജയ് കുമാര്‍ കുഹാര്‍, ശിവകുമാറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ശിവകുമാറിന്റെ ആരോഗ്യം കണക്കിലെടുത്ത് വൈദ്യപരിശോധനയ്ക്കായി ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും ആവശ്യമെങ്കില്‍ കിടത്തി ചികിത്സ നല്‍കാനും കോടതി നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."