HOME
DETAILS
MAL
വിഴിഞ്ഞം പദ്ധതിയില്‍ ക്രമക്കേടുണ്ടെങ്കില്‍ പുതിയ കരാറുണ്ടാക്കണം: ഹസന്
backup
June 13 2017 | 23:06 PM
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയില്‍ ക്രമക്കേടുനടന്നതായി ബോാധ്യമുണ്ടെങ്കില് പഴയ കരാര്‍ റദ്ദാക്കി പുതിയ കരാറുണ്ടാക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്. ജുഡീഷ്യല്‍ അന്വേഷണത്തെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നുവെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഹസന് പറഞ്ഞു. ഗുരുതരമായ അഴിമതിയാരോപണം ഉന്നയിക്കുകയും അതേസമയം പദ്ധതിയുമായി മുന്നോട്ടുപോകുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. അഴിമതിയുണ്ടെന്ന സി.എ.ജി റിപ്പോര്‍ട്ട് വസ്തുതാപരമല്ല. ഇതിനെ നിയമപരമായി നേരിടാന്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മാണിക്കെതിരായ വീക്ഷണം മുഖപ്പത്രത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്നും ഹസന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."