സമസ്ത പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു94.45%
കോഴിക്കോട്: സമസ്തകേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാബോര്‍ഡ് മേയ് ആറ്, ഏഴ് തിയതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപ്, ആന്‍ഡമാന്‍, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ, സഊദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലെ 9698 മദ്‌റസകളില്‍ അഞ്ച്, ഏഴ്, 10, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടന്നത്. ആകെ രജിസ്റ്റര്‍ ചെയ്ത 2,23,151 വിദ്യാര്‍ഥികളില്‍ 2,18,182 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 2,06,082 പേര്‍ വിജയിച്ചതായി സമസ്തകേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 94.45 ആണ് വിജയ ശതമാനം. ഒന്നൊഴികെയുള്ള റാങ്കുകള്‍ മുഴുവന്‍ പെണ്‍കുട്ടികള്‍ നേടി.
അഞ്ചാം ക്ലാസ് പരീക്ഷയില്‍ സി. ശിഫാനമോള്‍ (മുനീറുല്‍ ഉലൂം മദ്‌റസ, കാരാട്ടുപറമ്പ് കിഴിശേരി മലപ്പുറം), ഏഴാം ക്ലാസ് പരീക്ഷയില്‍ ടി.ടി.ഹലീമത്ത് (ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ, ചട്ടഞ്ചാല്‍ കാസര്‍കോട്), പത്താംതരം പി.ഫാത്തിമ ഹസ്‌ന(ദാറുല്‍ ഹികം മദ്‌റസ, പാലീരി എടപ്പറമ്പ്, മൊറയൂര്‍ മലപ്പുറം), പ്ലസ്ടുവില്‍ പി. ശഹ്‌നാസ്(ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസ,അച്ചനമ്പലം ചേറൂര്‍ മലപ്പുറം) എന്നിവര്‍ ഒന്നാം റാങ്ക് നേടി.
അഞ്ച്, ഏഴ് ക്ലാസുകളില്‍ മികച്ച വിജയം കൈവരിച്ചത് തിരുവനന്തപുരത്തെ വിഴിഞ്ഞം സിറാജുല്‍ ഇസ്‌ലാം മദ്‌റസയാണ്. അഞ്ചാം ക്ലാസില്‍ 222 കുട്ടികളെ പരീക്ഷയ്ക്കിരുത്തിയതില്‍ 176 പേരും ഏഴാം ക്ലാസില്‍ 119 കുട്ടികളില്‍ 109 പേരും വിജയിച്ചു. പത്താം ക്ലാസില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് പരപ്പനങ്ങാടി ഉള്ളണം മദ്‌റസത്തുല്‍ ലത്വീഫിയ്യയില്‍ നിന്നാണ്. ഇവിടെ പരീക്ഷയെഴുതിയ 55 കുട്ടികളില്‍ 53 പേരും വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ മലപ്പുറം ചാപ്പനങ്ങാടി തലകാപ്പ് മസ്‌ലകുല്‍ ഇസ്‌ലാം മദ്‌റസയിലെ 23 പേരും വിജയിച്ചു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ മലപ്പുറം ജില്ലയില്‍ 81,600 പേര്‍ വിജയം നേടി. ഇന്ത്യയിലെ ഇതര ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ കര്‍ണാടകയിലെ ദക്ഷിണകന്നട ജില്ലയില്‍ 7,056 പേര്‍ വിജയിച്ചു. വിദേശ രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തിയ യു.എ.ഇ.യില്‍ 726 പേരും വിജയിച്ചു.
മാര്‍ക്ക്‌ലിസ്റ്റ് നാളെ രാവിലെ 11ന് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യും. റാങ്ക് ജേതാക്കള്‍ക്കും അവരുടെ അധ്യാപകര്‍ക്കും കാഷ് അവാര്‍ഡ് നല്‍കും. പരീക്ഷാഫലവും ഫോറങ്ങളും ംംം.ൃലൗെഹ.േമൊമേെവമ.ശിളീ, ംംം.മൊമേെവമ.ശിളീ എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. സ്‌കൂള്‍വര്‍ഷ സിലബസ് പ്രകാരം നടത്തിയ പൊതുപരീക്ഷയുടെ ഫലം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്ററും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സേ പരീക്ഷ ജൂലൈ ഒന്‍പതിന്
കോഴിക്കോട്: ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്കുള്ള 'സേ' പരീക്ഷ ജൂലൈ ഒന്‍പതിന് നടക്കും. ഇത്തവണ 'ഖുര്‍ആന്‍' കൂടി സേ പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ രാവിലെ 10 മുതലാണ് പരീക്ഷ. സേ പരീക്ഷയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും 120 രൂപ ഫീസ് അടച്ച് നിശ്ചിതഫോറത്തില്‍ അപേക്ഷിക്കണം.അവസാന തിയതി ജൂണ്‍ 24.ട്രോളിങ് നിരോധനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."