HOME
DETAILS

കപട മതേതരക്കാരുടെ വിവാദവ്യവസായം

  
backup
September 17 2019 | 21:09 PM

controversial-business-secular-hypocrites12

 

വിശ്വാസങ്ങളും ആചാരങ്ങളും സമൂഹത്തിലുണ്ടാക്കിയ സ്വാധീനം ചര്‍ച്ചയാവുന്നതു സ്വാഗതാര്‍ഹമാണ്. അത്തരം ചര്‍ച്ചകള്‍ വിജ്ഞാനവും ധാര്‍മികതയും വളര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. അതേസമയം, വിശ്വാസത്തെയും ആചാരത്തെയും വിഷയമാക്കി വാക്കില്‍ വിഷം പുരട്ടുന്നത് അത്യന്തം അപകടകരമാണ്. വാര്‍ത്താദാരിദ്ര്യം പരിഹരിക്കാന്‍ ചില മാധ്യമങ്ങള്‍ ഇത്തരത്തിലുള്ള വിഷയങ്ങളില്‍ വാര്‍ത്ത സൃഷ്ടിക്കാറുണ്ട്. അതൊരു മത്സരമായി മാറാറുമുണ്ട്. അങ്ങനെ വിവാദങ്ങള്‍ക്കു തിരികൊളുത്തി സ്വന്തം നിലനില്‍പ്പ് ഉറപ്പുവരുത്തുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്.
ഓരോ ജനവിഭാഗത്തിനും അവരുടേതായ സാംസ്‌കാരികാസ്തിത്വമുണ്ട്. അവ രൂപപ്പെടുത്തുന്നതില്‍ വിശ്വാസത്തിനും ആചാരത്തിനും വലിയ പങ്കുണ്ട്. അത്തരം കാര്യങ്ങളില്‍ ഗ്രാഹ്യമില്ലാത്തവരുടെ ഇടപെടലുകളും അഭിപ്രായപ്രകടനങ്ങളും കണിശമായ സൂക്ഷ്മതയോടെയായിരിക്കണം. കാതലില്ലാത്ത അഭിപ്രായപ്രകടനങ്ങള്‍ക്കു വിഷയീഭവിക്കേണ്ടതല്ല മതവിശ്വാസങ്ങള്‍, പ്രത്യേകിച്ചു ഭാരതം പോലെയുള്ള ബഹുസ്വര സമൂഹത്തില്‍.
ലോകത്ത് ഏറ്റവും കൂടുതല്‍ നടക്കുന്നതും ഏറെക്കാലം നിലനില്‍ക്കുന്നതും മാതാഘോഷങ്ങളാണ്. ഗോത്രസംസ്‌കാരങ്ങളില്‍നിന്നാണ് ഈ ആഘോഷങ്ങളുടെ ആരംഭം. വൈകാരികത ഇതില്‍ ഏറെയുണ്ട്. ഓരോ ആഘോഷവും അതിനു വേദിയൊരുക്കുന്ന സാമുദായിക വിഭാഗത്തിന്റെ നിലപാടുതറയില്‍ ഉറച്ചുനില്‍ക്കുന്നതാണ്. അതിനെ മറ്റൊരു കണ്ണിലൂടെയും തലത്തിലൂടെയും കാണാനാകില്ല, അങ്ങനെ നോക്കുമ്പോള്‍ അവ അര്‍ഥശൂന്യതയായി തോന്നാം. സത്യത്തില്‍, അര്‍ഥശൂന്യത നോക്കുന്നവന്റെ കണ്ണിനോ കാഴ്ചയ്‌ക്കോ ആണു സംഭവിക്കുന്നത്.
മുസ്‌ലിംകളുടെ പെരുന്നാളുകളും ക്രൈസ്തവരുടെ ക്രിസ്മസും ഈസ്റ്ററും ഹിന്ദുക്കളുടെ ദീപാവലിയും ഓണവും വിഷുവും പൊങ്കലും മറ്റും ഇത്തരത്തില്‍ വിശ്വാസവും ആചാരവും കീഴ്‌വഴക്കവുമൊക്കെയായി ബന്ധപ്പെട്ടതാണ്. മതാഘോഷങ്ങള്‍ക്കും ആചരണങ്ങള്‍ക്കും പുറമെ സ്വാതന്ത്ര്യദിനം, റിപബ്ലിക് ദിനം തുടങ്ങിയ ദേശീയാഘോഷങ്ങളും ഐക്യരാഷ്ട്രസഭ ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ ദിനാചരണങ്ങളുമുണ്ട്.അവയെല്ലാം മാനവസമൂഹത്തിനു നന്മയുടെയും ഒരുമയുടെയും പാഠം നല്‍കുന്നവയാണ്. ഈ ആഘോഷങ്ങളെ ഇഷ്ടപ്പെട്ടില്ലെന്നതിന്റെയും പൊരുത്തപ്പെടാനാകുന്നില്ലെന്നതിന്റെയും പേരില്‍ വിവാദവിഷയമാക്കുന്നതു സുമനസ്സുകള്‍ക്കു യോജിച്ച പ്രവൃത്തിയല്ല. ബഹുസ്വരസമൂഹത്തില്‍ വേര്‍തിരിവിന്റെയും പകയുടെയും മതിലുകളുയര്‍ത്തുന്നതും പാരസ്പര്യത്തിന്റെ നൂല് അറുത്തുമാറ്റുന്നതും ചില പിന്നാമ്പുറ ശക്തികളുടെ ബോധപൂര്‍വമായ ഇടപെടലുകളാണെന്ന് വേണം കരുതാന്‍.
ഓരോ ജനവിഭാഗത്തിനും അവരുടേതായ സാംസ്‌കാരിക ഭൂമികയുണ്ട്. ആ വൃത്തം ലംഘിക്കാതെ വര്‍ത്തിക്കുകയെന്നത് അവരവരുടെ മതവിശ്വാസങ്ങളോടു കാണിക്കുന്ന നീതിയാണ്. അതിനുള്ള അവകാശവും അധികാരവും അനുവദിച്ചുകൊടുക്കണം. അതു നിഷേധിക്കുന്നതു പരിഷ്‌കൃത സമൂഹത്തിനു ഭൂഷണമല്ല.
മുസ്‌ലിംകളും ക്രൈസ്തവരും ജൈനരും സൗരാഷ്ട്രരും നിരീശ്വരവാദികളും ശ്രീരാമന്‍ ദൈവമാണെന്നു വിശ്വസിക്കുന്നില്ല. ദൈവാവതാരമാണെന്നും വിശ്വസിക്കുന്നില്ല. കേരളത്തില്‍ മാത്രം കാര്‍ഷികവൃത്തിയുമായി ബന്ധപ്പെടുത്തി ചിങ്ങമാസത്തില്‍ ആചരിക്കുന്ന ഓണം മഹാബലിയും ഹൈന്ദവര്‍ അവതാരപുരുഷനായി വിശ്വസിക്കുന്ന വാമനനുമായി ബന്ധപ്പെട്ട ആഘോഷമാണ്. അതു സ്വന്തം വിശ്വാസത്തിന്റെ ഭാഗമാക്കാന്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കരുത്. മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അത്തരം വിശ്വാസം ഉള്‍ക്കൊള്ളാനാകില്ല.
ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസത്തില്‍ അധിഷ്ഠിതമായി ജീവിക്കാന്‍ അവകാശമുണ്ട്. എന്നാല്‍, വടക്കേയിന്ത്യയില്‍ മസില്‍ പവറും ഭരണകൂട ഒത്താശയും അപരിഷ്‌കൃത സാമൂഹികപരിസരവും ഉപയോഗപ്പെടുത്തി ഫാസിസ്റ്റുകള്‍ മതന്യൂനപക്ഷങ്ങളെ നിര്‍ബന്ധിച്ചു ജയ് ശ്രീരാം വിളിപ്പിക്കുന്നുണ്ട്. അതേ മാതൃക പിന്‍പറ്റി, കേരളീയരായ അഹിന്ദുക്കളെ കൊണ്ട് ഓണമാഘോഷിക്കാന്‍ നടത്തുന്ന നീക്കം സ്വത്വം തകര്‍ക്കല്‍ തന്നെയാണ്. സാമൂഹ്യപരിസരങ്ങളുടെ സാഹചര്യസൗകര്യം ഉപയോഗപ്പെടുത്തി നടത്തുന്ന വിശ്വാസങ്ങളുടെ അടിച്ചേല്‍പ്പിക്കലുകള്‍ അനുചിതവും ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങളുടെ നിഷേധവുമാണ്.
ഹൈന്ദവസഹോദരങ്ങള്‍ അവരുടെ മതവിശ്വാസത്തിന്റെ ഭാഗമായി അത്തപ്പൂക്കളവും അത്തച്ചമയവുമൊരുക്കി സദ്യയുണ്ടാക്കി പ്രൗഢിയോടെ ഓണം ആഘോഷിക്കട്ടെ. അഹിന്ദുക്കള്‍ ഹൈന്ദവസഹോദരങ്ങളുടെ ആഘോഷങ്ങളില്‍ അഭിവാദ്യവും അര്‍പ്പിക്കട്ടെ. ക്രിസ്മസ് ദിനത്തില്‍ ക്രൈസ്തവ സഹോദരങ്ങള്‍ നക്ഷത്രവിളക്കുകള്‍ തൂക്കി മതാചാരപ്രകാരം പള്ളികളില്‍ പോയി കുര്‍ബാനയര്‍പ്പിക്കട്ടെ. ഇതരസമൂഹങ്ങള്‍ ആ ആഘോഷത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കട്ടെ.
മുസ്‌ലിംകള്‍ പെരുന്നാള്‍ ദിവസം തക്ബീര്‍ ചൊല്ലി പള്ളികളില്‍ പോയി നിസ്‌കാരം നിര്‍വഹിച്ചു മതാചാരങ്ങള്‍ അനുസരിച്ചു കുടുംബങ്ങളെ സന്ദര്‍ശിച്ചു സന്തോഷം പങ്കിടട്ടെ. അമുസ്‌ലിംകള്‍ മുസ്‌ലിംകള്‍ക്ക് ആശംസയും അര്‍പ്പിക്കട്ടെ. ഓരോ മതവിഭാഗങ്ങളും അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ സഫലമാക്കട്ടെ. അതൊക്കെ നല്ല കാര്യം, എന്നാല്‍, മറ്റുള്ളവരും അതു മതാചാരമാക്കണമെന്നു പറയുന്നതു ബാലിശമാണ്. മതനിയമങ്ങള്‍ പറയേണ്ടതു മതപണ്ഡിതന്മാരാണ്. മറ്റുള്ളവര്‍ക്കതില്‍ കാര്യമില്ല.
ആദിമമനുഷ്യന്റെ കാലം മുതല്‍ ജീവിതരീതിയിലും വിശ്വാസപ്രമാണങ്ങളിലും വൈരുധ്യങ്ങളുണ്ടായിരുന്നു. അവ ഏകീകരിക്കുക അസാധ്യമാണ്. അനാവശ്യവുമാണ്. ഓരോ മനുഷ്യന്റെയും ഡി.എന്‍.എ വ്യത്യസ്തമാണ്. മനുഷ്യരുടെ വിരലടയാളവും വ്യത്യസ്തമാണ്. ഈ യാഥാര്‍ഥ്യം അംഗീകരിക്കുമ്പോള്‍ എങ്ങനെയാണ് ഏകശിലാരീതിയിലുള്ള ആചാരാനുഷ്ഠാനത്തിനായി വാശിപിടിക്കാനാവുക. ഓണം ഹൈന്ദവ സഹോദരങ്ങളുടെ ആഘോഷമാണ്. മന്ത്രിയോ സാംസ്‌കാരികപ്രവര്‍ത്തകനോ അതു ദേശീയാഘോഷമാണെന്നു ഭംഗിവാക്കു പറഞ്ഞാല്‍ വിഷയത്തിന്റെ അടിസ്ഥാനം മാറുന്നില്ല.
മതന്യൂനപക്ഷങ്ങളെ, വിശേഷിച്ച് മുസ്‌ലിംകളെ, വേട്ടയാടാന്‍ ആയുധം അന്വേഷിച്ചു നടക്കുന്നവര്‍ക്കു വടികൊടുക്കുന്ന ധര്‍മമാണ് ഇത്തരം ആവശ്യങ്ങളുന്നയിക്കുന്ന അഭിനവ മതേതരക്കാര്‍ നിര്‍വഹിക്കുന്നത്. മതവിശ്വാസങ്ങളുടെയും മതാചാരങ്ങളുടെയും മതനിഷ്ഠകളുടെയും ചെറു വ്യതിയാനം പോലും യഥാര്‍ഥ വിശ്വാസി അംഗീകരിക്കില്ല. അതിന്റെ പേരില്‍ മതേതരത്വ സര്‍ട്ടിഫിക്കറ്റ് കിട്ടണമെന്ന വാശിയും അവനില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago