ഛേത്രിയുടെ മികവില്‍ ഇന്ത്യ
ബംഗളൂരു: എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത ഒരു ഗോളിന് കിര്ഗിസ്ഥാനെയാണ് ഇന്ത്രയ വീഴ്ത്തിയത്. ഗോളൊഴിഞ്ഞു നിന്ന ആദ്യ പകുതിക്ക് ശേഷം 69ാം മിനുട്ടില്‍ സൂപ്പര്‍ താരവും ടീം ക്യാപ്റ്റനുമായ സുനില്‍ ഛേത്രിയാണ് ഇന്ത്യയുടെ വിജയ ഗോള്‍ സ്വന്തമാക്കിയത്.
ആദ്യ പകുതിയില്‍ ഇരുടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച്ചവച്ചത്. എന്നാല്‍ അവസരം മുതലാക്കുന്നതില്‍ ഇരുടീമുകളും പരാജയപ്പെട്ടു. ഛേത്രിയും ജെജെ ലാല്പെഖുലെയുമാണ് ഇന്ത്യന്‍ നിരയില്‍ മികച്ചു നിന്നത്. അതോടൊപ്പം ഗുര്‍പ്രീത് സന്ധുവിന്റെ തകര്‍പ്പന്‍ ഗോള്‍ കീപ്പിങും ഇന്ത്യക്ക് തുണയായി. ഗോളെന്നുറച്ച അവസരം ഇരുടീമുകള്‍ക്കും ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ ഇരുകൂട്ടര്‍ക്കും സാധിച്ചില്ല.
ഛേത്രിയും ജെജെ മികച്ച നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തി. രണ്ടാം പകുതിയില്‍ കിര്‍ഗിസ്ഥാന്‍ മികച്ച മുന്നേറ്റങ്ങളുമായി ഇന്ത്യയെ ഞെട്ടിച്ചു. സന്ധുവിന്റെ തകര്‍പ്പന്‍ സേവുകള്‍ ടീമിനെ രക്ഷിക്കുകയായിരുന്നു. എന്നാല്‍ അവസരം തുലച്ചതിന് തിരിച്ചടിയെന്നോണമായിരുന്നു ഇന്ത്യയുടെ ഗോള്‍ പിറന്നത്. മുന്നോട്ടു കയറിയ കിര്‍ഗിസ്ഥാന്റെ മധ്യനിരയെയും പ്രതിരോധനിരയെയും കടന്ന് മുന്നേറയ ഛേത്രി പന്ത് ജെജെ കൈമാറി. താരം തിരിച്ചു നല്കിയ പാസ് മികച്ചൊരു ഗ്രൗണ്ടറിലൂടെ താരം ലക്ഷ്യത്തിലെത്തിച്ചു.
ഗോള്‍ മടക്കാന്‍ കിര്‍ഗിസ്ഥാന്‍ പൊരുതുന്നതിനിടെ കളിയുടെ അവസാന നിമിഷം ഛേത്രിക്ക് വീണ്ടും അവസരം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ താരത്തിന് സാധിച്ചില്ല. തൊട്ടുപിന്നാലെ കിര്‍ഗിസ്ഥാന്‍ സമനില ഗോള്‍ നേടിയെന്ന് കരുതിയെങ്കിലും സന്ധു ഇന്ത്യയുടെ രക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."