HOME
DETAILS
MAL
ഇസ്റാഈല്‍ പൊതു തെരഞ്ഞെടുപ്പ്: നെതന്യാഹു പുറത്താകുമെന്ന് എക്സിറ്റ് പോള്‍
backup
September 18 2019 | 03:09 AM
ജറൂസലം: ഇസ്റാഈല്‍ പൊതു തെരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് തിരിച്ചടിയെന്ന് എക്സിറ്റ് പോള്‍ ഫലം. നെതന്യാഹുവിന്റെ പ്രധാന എതിരാളി ബെന്നി ഗാന്‍സിന്റെ ബ്ലൂ ആന്റ് വൈറ്റ് സഖ്യം വിജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. അതേസമയം ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നും നേരിയ ലീഡിനായിരിക്കും വിജയമെന്നും ഫലം ചൂണ്ടിക്കാട്ടുന്നു.
ഇസ്റാഈലില്‍ ഏറ്റവും കൂടുതല്‍ തവണ അധികാരം കയ്യേറിയ നേതാവാണ് നെതന്യാഹു. അഞ്ചാം തവണയാണ് അദ്ദേഹം ജനവിധി തേടുന്നത്.
120 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നെതന്യാഹുവിന്റെ പ്രതിപക്ഷത്തുള്ള ബ്ലൂ ആന്‍ഡ് വൈറ്റ് സഖ്യത്തിന് 32-34 സീറ്റുകള്‍ ലഭിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് 31-33 സീറ്റുകളേ ലഭിക്കൂ. മറ്റ് പാര്‍ട്ടികള്‍ക്ക് 53-56 സീറ്റുകളും ലഭിച്ചേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."