അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാനെത്തുന്നവര്‍ നിയമക്കുരുക്കിലാകില്ല: മുഖ്യമന്ത്രി
'കനിവ് 108' ആംബുലന്‍സ് സര്‍വിസിന് തുടക്കം
തിരുവനന്തപുരം: അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാനെത്തുന്നവര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാനും ആശുപത്രിയിലെത്തിക്കാനും പലരും തയാറാകാത്തത് തുടര്‍ന്നുള്ള നടപടികളുടെ കുരുക്കുകളെ ഭയന്നിട്ടാണ്. എന്നാല്‍ ഇനിയുള്ള ഘട്ടങ്ങളില്‍ അത്തരം കുരുക്കുകളൊന്നും രക്ഷകര്‍ക്കു നേരിടേണ്ടിവരില്ല. സര്‍ക്കാരിന്റെ ഈ സമീപനം പൊലിസിലടക്കമുള്ളവരുടെ പെരുമാറ്റങ്ങളില്‍ പ്രതിഫലിക്കുകയും ചെയ്യും. ഇക്കാര്യം സമൂഹത്തില്‍ പ്രചരിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. അപകടത്തില്‍പ്പെടുന്നവരെ അടിയന്തരമായി ആശുപത്രികളിലേക്ക് എത്തിക്കുന്നതിനുള്ള സൗജന്യ ആംബുലന്‍സ് ശൃംഖലയായ 'കനിവ് 108'ന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
'കനിവ് 108' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും അത്യാധുനിക ഉപകരണ സംവിധാനങ്ങളും പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരുമടങ്ങുന്ന 315 ആംബുലന്‍സുകള്‍ ലഭ്യമാക്കും. ആദ്യഘട്ടമെന്ന നിലയില്‍ 101 ആംബുലന്‍സുകളാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. റോഡപകടങ്ങള്‍ ഏറ്റവും കൂടുതല്‍ സംഭവിച്ചിട്ടുള്ള ബ്ലാക്ക് സ്‌പോട്ടുകളിലാണ് ആംബുലന്‍സുകള്‍ വിന്യസിക്കുക. 108 എന്ന സൗജന്യ നമ്പര്‍ വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ആംബുലന്‍സ് സേവനം ആവശ്യപ്പെടാം.
ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള ഈ സൗജന്യ ആംബുലന്‍സ് സംവിധാനം, പൊലിസ്, ഗതാഗതം, റവന്യൂ എന്നീ വകുപ്പുകളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാകും നടപ്പിലാക്കുക. സ്റ്റേറ്റ് മെഡിക്കല്‍ സര്‍വിസസ് കോര്‍പ്പറേഷന്റെ ഏകോപനത്തിലായിരിക്കും പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല സീസണായതിനാല്‍ എറണാകുളം മുതലിങ്ങോട്ടുള്ള ജില്ലകളിലാണ് കനിവ് 108 ആദ്യം നടപ്പിലാക്കുന്നതെന്നും നവംബര്‍ ഒന്നിന് മുന്‍പ് എല്ലാ ആംബുലന്‍സുകളും നിരത്തിലിറക്കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി കെ.കെ ശൈലജ പറഞ്ഞു. കേരള ചരിത്രത്തിലെ മറ്റൊരു സുപ്രധാന തീരുമാനമായാണ് ഇതിനെ കാണുന്നതെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.രാജന്‍ എന്‍.ഖോബ്രഗഡെ, എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയരക്ടര്‍ കേശവേന്ദ്രകുമാര്‍, കെ.എം.എസ്.സി.എല്‍ മാനേജിങ് ഡയരക്ടര്‍ ഷര്‍മ്മിള മേരി ജോസഫ്, ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ.ആര്‍.എല്‍ സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ ഡോ.എ.റംലാബീവി, ജി.വി.കെ ഇ.എം.ആര്‍.ഐ ഡയരക്ടര്‍ കെ. കൃഷ്ണം രാജു, ടാറ്റ ട്രസ്റ്റ് പ്രോജക്ട് ഡയരക്ടര്‍ എച്ച്.എസ്.ഡി ശ്രീനിവാസ്, എയിംസിലെ ഡോ.സഞ്ജീവ് ബോയ്, കെ.എം.എസ്.സി.എല്‍ ജനറല്‍ മാനേജര്‍ ഡോ.ദിലീപ്, സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ
bahrain
• 3 minutes ago16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും
Kerala
• 8 minutes agoറേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്
Kerala
• an hour agoക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു
Kerala
• an hour agoചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു
latest
• an hour agoകൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ
Kerala
• an hour ago2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്
uae
• 2 hours agoടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ
qatar
• 2 hours agoസമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം
Kerala
• 2 hours ago43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം
latest
• 2 hours ago1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത
Kerala
• 3 hours agoതിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര് മുങ്ങിമരിച്ചു
Kerala
• 4 hours agoതമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച
Kerala
• 5 hours agoപുരുഷന്മാര്ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം
Kerala
• 5 hours agoകോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം
Kerala
• 7 hours agoഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി
Kerala
• 7 hours agoകണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്
Kerala
• 7 hours ago'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്റഫ്
Kerala
• 7 hours agoതദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു
LDF-11
UDF-17
BJP-3