കരിപ്പൂരില്‍ ഒാട്ടോകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സ്ഥാപിച്ച ബോര്‍ഡ് നീക്കി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചു. വിമാനത്താവളത്തിലേക്ക് പ്രവേശിച്ചാല്‍ 3,000 രൂപ പിഴ ഈടാക്കുമെന്ന് കാണിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി സ്ഥാപിച്ച ബോര്‍ഡും മറച്ചു. ചൊവ്വാഴ്ച രാത്രിയാണ് വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തില്‍ ബോര്‍ഡ് സ്ഥാപിച്ചത്. ഈ പരിധിക്കപ്പുറം ഓട്ടോറിക്ഷകള്‍ സഞ്ചരിക്കാന്‍ പാടില്ലെന്നാണ് ബോര്‍ഡില്‍ എഴുതിയിരുന്നത്. ഇത് ലംഘിക്കുന്ന ഓട്ടോകള്‍ക്ക് 3,000 രൂപ പിഴ ഈടാക്കുമെന്നും ബോര്‍ഡില്‍ മുന്നറിയിപ്പുണ്ടായിരുന്നു.
എന്നാല്‍ വിമാനത്താവളത്തിന് അകത്തേക്ക് ഓട്ടോകള്‍ക്ക് പ്രവേശിക്കുന്നതിന് വിലക്കില്ലെന്നും പിഴ ഈടാക്കില്ലെന്നും നേരത്തെ അതോറിറ്റി അറിയിച്ചിരുന്നു. അനധികൃത പാര്‍ക്കിങിനെതിരേയാണ് നടപടിയെന്നാണ് അതോറിറ്റി വ്യക്തമാക്കിയിരുന്നത്. യാത്രക്കാരും ഒാേട്ടാ തൊഴിലാളികളും അടക്കം വിവിധ ഇടങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇന്നലെ ബോര്‍ഡ് മറച്ചത്.
സ്ഥലം എം.എല്‍.എ ടി.വി ഇബ്രാഹിം, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി പ്രതിനിധികള്‍ എയര്‍പോര്‍ട്ട് ഡയരക്ടര്‍ കെ. ശ്രീനിവാസ റാവുവുമായി ചര്‍ച്ച നടത്തി. ബോര്‍ഡ് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. കരിപ്പൂരില്‍ ഓട്ടോകള്‍ പ്രീപെയ്ഡ് ടാക്‌സികളെ മറികടന്ന് യാത്രക്കാരെ കയറ്റി കൊണ്ടുപോകുന്നതായി വിമാനത്താവള ഡയരക്ടര്‍ക്ക് പരാതി ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."