സഊദി: സ്‌കൂള്‍ വാനുകളില്‍ ഡ്രൈവര്‍മാരായി വനിതകളും
ജിദ്ദ: സഊദിയില്‍ സ്‌കൂള്‍ വാനുകളില്‍ ഡ്രൈവര്‍മാരായി സ്വദേശി വനിതകളെ നിയോഗിക്കുന്നു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ട വകപ്പുകളുമായി ഔദ്യോഗിക ചര്‍ച്ച നടത്തിയതായി വിദ്യാഭ്യാസ മന്ത്രാലയ വക്താവ് ഇബ്തിസാം അല്‍ശഹ്‌രി അറിയിച്ചു. സ്‌കൂളുകളില്‍ ഗതാഗത സൗകര്യം നടപ്പാക്കുന്ന തത്‌വീര്‍ എജ്യുക്കേഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സര്‍വിസ് കമ്പനിയുമായി മന്ത്രാലയം ഒപ്പുവച്ച കരാറില്‍ വാഹനമോടിക്കുന്ന വ്യക്തി പുരുഷനാകണമെന്ന് തീര്‍ച്ചപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
30നും 60നും ഇടയില്‍ പ്രായമുള്ള പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ലൈസന്‍സുള്ളവരാണ് സ്‌കൂള്‍ വാനുകളിലെ ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷ നല്‍കേണ്ടത്. പൊലിസ് ക്ലിയറന്‍സ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയും അപേക്ഷകന്‍ സമര്‍പ്പിക്കണമെന്നും ഇബ്തിസാം അല്‍ശഹ്‌രി പറഞ്ഞു. 2012ല്‍ പ്രവര്‍ത്തനം ആരംഭിച്ച തത്‌വീര്‍ എജ്യുക്കേഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി സഊദിയില്‍ 15,000ത്തിലേറെ സ്‌കൂളുകളില്‍ ഗതാഗത സേവനം ലഭ്യമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."