HOME
DETAILS

സഊദി: പുതിയ സന്ദര്‍ശക വിസ നിലവില്‍വന്നു

  
backup
September 18 2019 | 04:09 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%95-%e0%b4%b5%e0%b4%bf%e0%b4%b8


റിയാദ്: സഊദിയിലേക്കുള്ള ഏകീകരിച്ച കുറഞ്ഞ നിരക്കിലുള്ള സന്ദര്‍ശക വിസ സംവിധാനം നിലവില്‍വന്നു. 300 റിയാല്‍ ഈടാക്കിയുള്ള വിവിധ വിസിറ്റിങ് വിസകളാണ് സ്റ്റാംപിങ് ആരംഭിച്ചത്. ഇതോടെ ഇന്ത്യക്കാരടക്കം വിദേശികള്‍ക്ക് കുറഞ്ഞ തുകയില്‍ ഒരു വര്‍ഷം കാലാവധിയുള്ള സന്ദര്‍ശക വിസ ലഭ്യമാകും. മലയാളികളടക്കമുള്ള സഊദി പ്രവാസികള്‍ക്ക് പുതിയ തീരുമാനം ഏറെ ആശ്വാസകരമാണ്. 300 റിയാല്‍ നല്‍കിയാല്‍ ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ വിസ ലഭ്യമാകുന്നതാണ് ഏറെ ശ്രദ്ധേയം. നേരത്തെ ഉയര്‍ന്ന വിസ ഫീസ് നല്‍കേണ്ടി വന്നിരുന്നെങ്കിലും ആറു മാസത്തേക്ക് സാധാരണ സിംഗിള്‍ മാത്രമാണ് ലഭിച്ചിരുന്നത്. മള്‍ട്ടിപ്പിള്‍ വിസക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു ഫീസ്.
പുതിയ നിരക്ക് പ്രകാരമുള്ള വിസകള്‍ സഊദി വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ സര്‍വിസ് പ്ലാറ്റ് ഫോം ആയ ഇന്‍ജാസ് വെബ് പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഫാമിലി, ബിസിനസ് സന്ദര്‍ശക വിസകള്‍ സിംഗിള്‍ എന്‍ട്രിയില്‍ ഒരു മാസവും മള്‍ട്ടിപ്പിള്‍ എന്‍ട്രിയില്‍ മൂന്നു മാസവും താമസിക്കാവുന്ന നിലയിലാണ് ഇഷ്യു ചെയ്യുന്നത്. എന്നാല്‍, രാജ്യത്തിറങ്ങിയ ശേഷം സിംഗിള്‍, മള്‍ട്ടിപ്പിള്‍ സന്ദര്‍ശക വിസകളുടെ കാലാവധി ആവശ്യപ്രകാരം ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് ജവാസാത്ത് അറിയിച്ചതായി സഊദി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 30 ദിവസത്തേക്ക് സന്ദര്‍ശക വിസയില്‍ സഊദിയിലെത്തുന്നവര്‍ക്ക് 180 ദിവസം വരെ വിസ കാലാവധി അബ്ശിര്‍ സിസ്റ്റം വഴി ഫീസടച്ച് ദീര്‍ഘിപ്പിക്കാന്‍ അവസരമുണ്ടാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  an hour ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  2 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago