HOME
DETAILS

മഴക്കെടുതി വിലയിരുത്തി കേന്ദ്രസംഘം കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിനു കൈമാറും

  
backup
September 18 2019 | 04:09 AM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%95

 

 


ആലപ്പുഴ: സംസ്ഥാനത്ത് മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം ആലപ്പുഴ ജില്ലയില്‍ സന്ദര്‍ശനം നടത്തി. പ്രളയം നേരിട്ട പ്രദേശങ്ങള്‍ സന്ദര്‍ശിച്ച സംഘം നാശനഷ്ടങ്ങള്‍ വിലയിരുത്തി. ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല, സബ് കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ എന്നിവരുടെ നേതൃത്വത്തില്‍ വകുപ്പുകള്‍ തിരിച്ചുള്ള നാശനഷ്ടങ്ങളുടെ കണക്കുകള്‍ കേന്ദ്രസംഘത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു.
ജില്ലയില്‍ 5524.469 ഹെക്ടര്‍ സ്ഥലത്തെ നെല്‍ കരകൃഷി നശിച്ചതായി കൃഷി വകുപ്പ് കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്തി. 10 പഞ്ചായത്തുകളിലായി 19 മടവീഴ്ചകള്‍ ഉണ്ടായത് മൂലം മാത്രം 1051.96 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചു. ഉര്‍ജമേഖല, റോഡുകളുടെയും പാലങ്ങളുടെയും തകര്‍ച്ച, മത്സ്യമേഖലയിലെ നാശനഷ്ടങ്ങള്‍ എന്നിവ സംഘത്തെ ബോധ്യപ്പെടുത്തി. ജലവിഭവ വകുപ്പിന് മാത്രം 12.55 കോടിയുടെ നാശനഷ്ടം ഉണ്ടായതായും ഉദ്യോഗസ്ഥര്‍ കേന്ദ്ര സംഘത്തെ അറിയിച്ചു.
കുട്ടനാട്ടിലെ മടവീഴ്ച സംഭവിച്ച പാടശേഖരങ്ങളിലും കടലാക്രമണം നേരിട്ട പ്രദേശങ്ങളിലും ഉള്‍പ്പെടെ സംഘം സന്ദര്‍ശനം നടത്തി. കേന്ദ്ര ജലവിഭവ വകുപ്പിലെ ബി. മോഹന്‍ മുരളി, റീജ്യനല്‍ ഓഫിസര്‍ വി.വി ശാസ്ത്രി, മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സ് റൂറല്‍ ഡെവലപ്‌മെന്റിലെ എച്ച്.ആര്‍ മീണ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രതിനിധി ഡോക്ടര്‍ അന്‍ഡ്രൂസ് പെന്‍സര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയ ശേഷമായിരുന്നു മഴക്കെടുതി നേരിട്ട പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.
മലപ്പുറം: പ്രളയനഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘം മലപ്പുറത്തെത്തി. ആഭ്യന്തര ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തില്‍ കൃഷി മന്ത്രാലയം ഡയറക്ടര്‍ ഡോ. കെ. മനോഹരന്‍, ധനകാര്യ മന്ത്രാലയം ജോയിന്റ് ഡയറക്ടര്‍ എസ്.സി മീണ, വൈദ്യുത മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ഒ.പി സുമന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് കവളപ്പാറ ഉള്‍പ്പെടെയുള്ള ദുരന്തമേഖലകളില്‍ സന്ദര്‍ശനം നടത്തിയത്.
രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ സംഘം 10ന് മഞ്ചേരി വി.പി ഹാളില്‍ ജില്ലാതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. മലപ്പുറത്ത് പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകളും വിവരങ്ങളും സംഘത്തിന് സമര്‍പ്പിച്ചു. തുടര്‍ന്ന് ദുരിതബാധിത മേഖലകളായ കൈപ്പിനിപ്പാലം, പൂക്കോട്ടുമണ്ണ റെഗുലേറ്റര്‍ കം ബ്രിഡ്ജ്, പാതാര്‍, കവളപ്പാറ, അമ്പുട്ടാന്‍പൊട്ടി, മുണ്ടേരി എന്നിവിടങ്ങളിലും ഒടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്ജ്, എടവണ്ണ, കീഴുപറമ്പ്, അരീക്കോട് എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്തി. സംസ്ഥാനത്ത് എല്ലായിടത്തും സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് കണക്കുകള്‍ കേന്ദ്ര സര്‍ക്കാരിനു കൈമാറുകയെന്ന് സംഘത്തലവന്‍ ശ്രീപ്രകാശ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തിരുവനന്തപുരം സി.ടി.പി.ഒ സംഘം ദുരന്തമേഖലയില്‍ നടത്തിയ പഠനം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് വെള്ളിയാഴ്ച കേന്ദ്രസംഘത്തിനു സമര്‍പ്പിക്കും. പി.വി അന്‍വര്‍ എം.എല്‍.എ, മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. ജെ.ഒ അരുണ്‍, പുരുഷോത്തമന്‍, എ.ഡി.എം എ.എന്‍ മെഹറലി, തഹസില്‍ദാര്‍ സുഭാഷ് ചന്ദ്രബോസ്, അഡിഷനല്‍ തഹസില്‍ദാര്‍ സി.വി മുരളീധരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. കരുണാകരന്‍പിള്ള, പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി സുരേഷ്‌കുമാര്‍ എന്നിവര്‍ കേന്ദ്ര സംഘത്തെ അനുഗമിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  13 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago