അരാംകോ ഡ്രോണ്‍ ആക്രമണത്തില്‍ സഊദിയെ പരോക്ഷമായി വിമര്‍ശിച്ച് ഉര്‍ദുഗാന്‍
ദുബൈ: സഊദി എണ്ണകമ്പനിയായ സഊദി അരാംകോക്കെതിരെ നടന്ന ആയുധ ഡ്രോണ്‍ ആക്രമണത്തില്‍ ഇറാനെതിരെയും യമനെതിരെയും വിവിധ രാജ്യങ്ങള്‍ ആരോപണമുന്നയിക്കുന്നതിനിടെ സംഭവത്തിന്റെ ഉത്തരവാദിത്വം സഊദിക്കെന്ന തരത്തില്‍ രംഗത്തെത്തി തുര്‍ക്കി പ്രധാന മന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രംഗത്ത്. അരാംകോ ആക്രമണം നടന്നത് യമന്‍ യുദ്ധവുമായി ബന്ധപ്പെടുത്തിയാണ് ഉര്‍ദുഗാന്‍ വിഷയത്തില്‍ പ്രതികരിച്ചത്. യമനിലെ പ്രതിസന്ധിയിലേക്ക് നാം തിരിഞ്ഞു നോക്കണം. ആരാണ് അതിനുത്തരവാദി? യുദ്ധത്തെ തുടര്‍ന്ന് യമന്‍ ആകെ തകര്‍ന്നു തരിപ്പണമായിരിക്കുകയാണ്- ഉര്‍ദുഗാന്‍ പറഞ്ഞു.
2014 ലാണ് യമനില്‍ സഊദി ഇടപെടാന്‍ തുടങ്ങിയത്. സയോടൊട്ടിയുടെ നേതൃത്വത്തില്‍ അരക്ഷിതാവസ്ഥ ഉടലെടുത്തപ്പോഴായിരുന്നു അത്. തുടര്‍ന്ന് 2015 മാര്‍ച്ചില്‍ അറബ് സഖ്യ സേന യമനില്‍ യുദ്ധം ആരംഭിച്ച സമയത്ത് ഇതിനെ അനുകൂലിച്ച് രംഗത്തെത്തിയ ഉര്‍ദുഗാന്‍ സഹായങ്ങള്‍ ചെയ്യാന്‍ ഒരുക്കമാണെന്നും അന്ന് ഫ്രാന്‍സ് ചാനലിനോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, പുതിയ സാഹചര്യത്തില്‍ ഉര്‍ദുഗാന്‍ സഊദിയെ ലക്ഷ്യമാക്കിയാണ് പ്രതികരിച്ചതെന്ന് സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സിറിയന്‍ പ്രശ്‌നത്തില്‍ റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുട്ടിന്‍, ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച്ചക്കു ശേഷമാണു ഉര്‍ദുഗാന്‍ സഊദിയെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്. ഇറാനെ കുറ്റപ്പെടുത്തി വിവിധ രാജ്യങ്ങള്‍ എത്തുന്നതിനിടെ ഇറാനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അദ്ദേഹം സഊദിക്കെതിരെ രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."