കൊയിലാണ്ടി നഗരസഭയില്‍ ഇനി 'ശുചിത്വ ഭവനങ്ങള്‍'
കൊയിലാണ്ടി: നഗരസഭയിലെ മുഴുവന്‍ വീടുകളും മാലിന്യമുക്തമാക്കുന്നതിന് കുടുംബശ്രീയുടെ സഹകരണത്തോടെ തുടക്കമിട്ട ശുചിത്വം പദ്ധതിയുടെ ഭാഗമായി 'ശുചിത്വ ഭവനം 2018'ന്റെ പ്രഖ്യാപനം നടത്തി.
കെ. ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ അധ്യക്ഷനായി
മികച്ച ഭവനമായി തെരഞ്ഞെടുക്കപ്പെട്ട 29ാം ഡിവിഷനായ കുറുവങ്ങാടിലെ തഖ്‌വയില്‍ (കുനിയില്‍) സാറാ അബ്ദുല്‍ ലത്തീഫിന്റെ ഭവനത്തിന് സ്വര്‍ണസമ്മാനവും പുരസ്‌കാരവും മികച്ച 10 ഭവനങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കി. കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ പി.സി കവിത, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ സി. കബനി, നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ പത്മിനി, സ്ഥിരംസമിതി അംഗങ്ങളായ എന്‍.കെ ഭാസ്‌കരന്‍, വി.കെ അജിത, വി. സുന്ദരന്‍, ദിവ്യ സെല്‍വരാജ്, കെ. ഷിജു, നഗരസഭാംഗങ്ങളായ വി.പി ഇബ്രാഹിംകുട്ടി, എം. സുരേന്ദ്രന്‍, ഇഷാന ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് എം.ഡി പി.ടി മൊയ്തീന്‍ ഹാജി, എസ്. സുനില്‍മോഹന്‍, ടി.വി ദാമോദരന്‍, എം. ചന്ദ്രന്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. അബ്ദുല്‍ മജീദ്, ജെ.എച്ച്.ഐമാരായ എം.കെ സുബൈര്‍, കെ.എം പ്രസാദ്, സി.ഡി.എസ് ചെയര്‍പേഴ്‌സന്മാരായ എം.പി ഇന്ദുലേഖ, യു.കെ റീജ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."