HOME
DETAILS
MAL
വൈദ്യുതി വകുപ്പ് ജീവനക്കാര്‍ ധര്‍ണ നടത്തി
backup
June 14 2017 | 00:06 AM
തിരൂര്‍: സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപിത നയങ്ങളിലും നിലപാടുകളിലും പ്രതിഷേധിച്ച് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ ധര്‍ണ നടത്തി. കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലായിരുന്നു സമരം. ജീവനക്കാരുടെ സ്ഥലമാറ്റ നടപടികള്‍ വേഗത്തിലാക്കുക, ഒഴിവുള്ള തസ്തികകളിലേക്ക് പ്രൊമോഷനും നിയമനവും നടത്തുക, സുരക്ഷാപാലനത്തിനുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുക, വൈദ്യുതി കണക്ഷന് ആവശ്യമായ മീറ്ററുകള്‍ ഓഫിസില്‍ നേരിട്ട് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ജീവനക്കാര്‍ ഉന്നയിച്ചു. ഡിവിഷന്‍ സെക്രട്ടറി കെ രവി സമരം ഉദ്ഘാടനം ചെയ്തു. വി.സി ശശിധരന്‍, കെ.പി നൗഷാദ്, ശിവദാസന്‍, കെ.പി സലീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."