എബിന്റെ ഓര്‍മക്കായി സഹപാഠികളുടെ പൊതിച്ചോറ്
നിലമ്പൂര്‍: പഠനത്തിനിടെ രോഗംബാധിച്ചു മരണപ്പെട്ട സഹപാഠിയുടെ ഓര്‍മക്കായി അശരണരായവര്‍ക്ക് പൊതിച്ചോറു നല്‍കി കൂട്ടുകാരുടെ അനുസ്മരണം.
ചുങ്കത്തറ മാര്‍ത്തോമ്മാ കോളജില്‍ വിദ്യാര്‍ഥിയായിരുന്ന എബിന്‍ നിര്‍മലിന്റെ സ്മരണക്കായി കെ.എസ്.യു, എം.എസ്.എഫ് കോളജ് യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ചുങ്കത്തറ സ്‌നേഹതീരത്തിലെ പാവപ്പെട്ട രോഗികളും അന്തേവാസികളുമായവര്‍ക്ക് പൊതിച്ചോറു നല്‍കുന്ന 'ഒരു പൊതിച്ചോറിലുണ്ട് ഒരായിരം പുണ്യം' എന്ന സേവനപരിപാടിക്ക് തുടക്കമിട്ടത്. കെ.പി.സി.സി അംഗം ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.
മാസത്തില്‍ ആദ്യ തിങ്കളാഴ്ച കുട്ടികള്‍ കൊണ്ടുവരുന്ന അധികപൊതിച്ചോറ് ശേഖരിച്ച് വിദ്യാര്‍ഥികള്‍ സ്‌നേഹതീരത്തെത്തിച്ചു നല്‍കും. ചടങ്ങില്‍ കെ.എസ്.യു ചുങ്കത്തറ മാര്‍ത്തോമ്മാ കോളജ് യൂനിറ്റ് പ്രസിഡന്റ് കെ. അഖില്‍ അധ്യക്ഷനായി. കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് ഷിജോ മൂത്തേടം, പ്രജീഷ് മാമ്പൊയില്‍, ഷാജഹാന്‍ പായിമ്പാടം, റിയാസ് ചുങ്കത്തറ, ബെയ്‌സില്‍, ദില്‍ഷാദ് പാലാങ്കര, ലെനില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."