HOME
DETAILS
MAL
'വിശപ്പ് രഹിത വാണിയമ്പലം' പദ്ധതിയുമായി വ്യാപാരികള്‍
backup
August 03 2016 | 22:08 PM
വണ്ടൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാണിയമ്പലം യൂനിറ്റിന്റെ കീഴില്‍ 'വിശപ്പ് രഹിത വാണിയമ്പലം' പദ്ധതിക്ക് തുടക്കം കുറിച്ചു. വ്യാപാര ഭവനില്‍ നടന്ന ചടങ്ങ് സമിതി ജില്ലാ ട്രഷറര്‍ എം.കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. വാണിയമ്പലത്തും പരിസരത്തുമുള്ള നിര്‍ധന കുടുംബങ്ങളെ കണ്ടെത്തി മാസംതോറും 10 കിലോ അരി എത്തിച്ച് കൊടുക്കുന്നതാണ് പദ്ധതി. വ്യാപാരികള്‍ക്ക് പലിശ രഹിത വായ്പാ പദ്ധതി, മരുന്ന് വിതരണ പദ്ധതി, ആംബുലന്‍സ് തുടങ്ങിയ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടക്കംകുറിച്ചിരുന്നു. യൂനിറ്റ് വൈസ് പ്രസിഡന്റ് ഇ.മോഹനചന്ദ്രന് അധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് എന്‍.നജ്മുദ്ദീന്, ശ്രീനാഥ് പുതുമന, ഉമ്മര്‍ ചോക്കാട്, എം.ഫൈസല്‍, കെ.ചന്ദ്രമോഹനന്, കെ.ടി സഹീര്‍, വി.എം അസ്കര്‍, കല്ലന് നാണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."