ആലംകോട് പഞ്ചായത്ത് മാര്‍ച്ചില്‍ അതിക്രമം; യു.ഡി.എഫ് സ്റ്റേഷന് മാര്‍ച്ച് നടത്തി
ചങ്ങരംകുളം: ഡി.വൈ.എഫ്.ഐ ആലംകോട് ഗ്രാമപഞ്ചായത്തിലേക്ക് നടത്തിയ മാര്‍ച്ചിലുണ്ടായ അതിക്രമങ്ങള്‍ക്കെതിരേ ചങ്ങരംകുളം പൊലിസ് നിസ്സംഗ സമീപനമാണ് സ്വീകരിക്കുന്നതെന്നാരോപിച്ച് യു.ഡി.എഫ് ചങ്ങരംകുളം പൊലിസ് സ്റ്റേഷനിലേക്ക് ബഹുജന മാര്‍ച്ച് നടത്തി. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടേയും ജില്ലാ നേതാക്കളുടെയും നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. രാവിലെ ഒന്പതരക്ക് ആരംഭിച്ച മാര്‍ച്ച് സ്റ്റേഷന് കവാടത്തില്‍ പൊലിസ് തടഞ്ഞു. മുസ്ലിം ലീഗ് ജില്ലാ ഉപാധ്യക്ഷന്‍ അഷ്റഫ് കോക്കൂര്‍ ഉദ്ഘാടനം ചെയ്തു. പി.പി യൂസഫലി അധ്യക്ഷനായി. ഷാനവാസ് വട്ടത്തൂര്‍, സിദ്ദീഖ് പന്താവൂര്‍, വി.കെ.എം ഷാഫി, ഷംസു കല്ലാട്ടേല്‍, പി.ടി ഖാദര്‍, അനന്ത കൃഷ്ണന്, കെ.സി ഷിഹാബ്, ഹുറൈര്‍ കൊടക്കാട്ട് സംസാരിച്ചു. പരാതിക്കിടയാക്കിയ കാര്യങ്ങള്‍ പൊന്നാനി സി.ഐ സണ്ണിചാക്കോയുമായി ചര്‍ച്ച നടത്താമെന്ന ഉറപ്പിന്മേല് മാര്‍ച്ച് അവസാനിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."