HOME
DETAILS
MAL
കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം ഉടമക്ക് കൈമാറി
backup
June 14 2017 | 00:06 AM
വളാഞ്ചേരി: കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം ഉടമയ്ക്ക് തിരിച്ചുനല്‍കി യുവാവ് മാതൃകയായി. കുറ്റിപ്പുറം സ്വദേശി റഷീദ് എന്ന യുവാവാണ് തനിക്ക് കളഞ്ഞകിട്ടിയ രണ്ടര പവനോളം വരുന്ന സ്വര്‍ണാഭരണം ഉടമക്ക് കൈമാറിയത്. പൈങ്കണ്ണൂര്‍ സ്വദേശി ഷിഫാനത്തിന്റെ ആഭരണമാണ് വഴിയാത്രക്കിടെ റഷീദിന് കളഞ്ഞുകിട്ടിയത്. സ്വര്‍ണാഭരണം വളാഞ്ചേരി പൊലിസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. സ്വര്‍ണാഭരണം പിന്നിട് എസ്.ഐ ബഷീര്‍ സി ചിറക്കലിന്റെ സാന്നിധ്യത്തില്‍ ഷിഫാനത്തിന്റെ മകന്റെ കൈയില്‍ നല്‍കിയാണ് റഷീദ് മാതൃകയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."