HOME
DETAILS
MAL
ജൈവ കൃഷിയിറക്കി
backup
August 03 2016 | 22:08 PM
വണ്ടൂര്‍: പോരൂര്‍ പഞ്ചായത്ത് ജെ.എല്‍.ജി ഗ്രൂപ്പുകളുടെ കീഴില്‍ ജൈവ കൃഷിയിറക്കി. ഓണ വിപണി ലക്ഷ്യം വച്ചുള്ള കൃഷിയുടെ വിത്തിടല്‍ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എസ് അര്‍ച്ചന ഉദ്ഘാടനം ചെയ്തു.
എളങ്കൂര്‍ മഞ്ഞപറ്റയില് സ്വകാര്യ വ്യക്തി സൗജന്യമായി നല്കിയ എട്ടര ഏക്കറിലാണ് കൃഷിയിറക്കിയത്. തിരുവാലി കെ.എച്ച്.ഡി.പി യില്‍ നിന്നാണ് വിത്തുകളും വളവും പദ്ധതിക്കായി കണ്ടെത്തിയത്. വാര്‍ഡംഗം സി.എം ഷാഹിദ അധ്യക്ഷയായി. പി.രജനി ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."