HOME
DETAILS
MAL
ആദിവാസി വയോജനങ്ങള്‍ക്കുള്ള കട്ടിലുകള്‍ നശിക്കുന്നു
backup
November 02 2018 | 03:11 AM
പനമരം: ആദിവാസി വയോജനങ്ങള്‍ക്ക് വിതരണത്തിനെത്തിച്ച കട്ടിലുകള്‍ പനമരം പഞ്ചായത്ത് ഓഫിസിന് മൂക്കിന് താഴെ നശിക്കുന്നു. പഞ്ചായത്ത് ഓഫിസിന്റെ കാര്‍ ഷെഡിലാണ് നാല്പതോളം കട്ടിലുകള്‍ മാസങ്ങളായി കൂട്ടിയിട്ടിരിക്കുന്നത്.
വിതരണം വൈകുന്ന് കട്ടിലുകളുടെ നാശത്തിനും കാരണമാകുന്നുണ്ട്. അയ്യായിരം രൂപയ്ക്കടുത്താണ് ഒരു കട്ടിലിന്റെ വില. ആകെ 150 ഓളം കട്ടിലുകളാണ് ഒരുക്കിയത്.
കഴിഞ്ഞ മാര്‍ച്ചില്‍ വിതരണം പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ കട്ടില് വിതരണം ഊര്‍ജ്ജിതമായി നടക്കുകയാണെന്നും വിരലിലെണ്ണാവുന്നതു മാത്രമേ ഇനി ബാക്കിയുള്ളുവെന്നും പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ടി. മോഹനന് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."