കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റം; നഗരസഭക്ക് പുറത്ത് പ്രകടനവും
പരപ്പനങ്ങാടി: നഗരസഭക്ക് അനുവദിച്ച അര്‍ബന്‍ ഡിസ്പെന്‍സറി എവിടെ സ്ഥാപിക്കുമെന്നതിനെ ചൊല്ലി നഗരസഭാ കൗണ്‍സിലില്‍ യു.ഡി.എഫ്-ജനകീയമുന്നണി അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം.
ഇന്നലെ രാവിലെ പതിനൊന്നിന് ചേര്‍ന്ന പ്രത്യേക നഗരസഭാ കൗണ്‍സില്‍ യോഗമാണ് ആരോഗ്യ സബ്സെന്ററിനെച്ചൊല്ലി പ്രക്ഷുബ്ധമായത്. ബി.ജെ.പി അംഗങ്ങള്‍ ഇരുവിഭാഗത്തിലെ കൗണ്‍സിലര്‍മാരെയും അനുനയിപ്പിക്കാനുള്ള ശ്രമംനടത്തി. പാലത്തിങ്ങല്‍, ആവിയില്‍ബീച്ച് എന്നീ സ്ഥലങ്ങളെ സംബന്ധിച്ചായിരുന്നു തര്‍ക്കം.
മണിക്കൂര്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഭരണസമിതിയിലെ മുഴുവന്‍ അംഗങ്ങളും ഐകകണ്ഠേന ആവിയില്‍ബീച്ചില്‍ സ്ഥാപിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. തുടര്‍ന്ന് ജനകീയമുന്നണി അംഗങ്ങള്‍ കൗണ്‍സിലില്‍ നിന്നു റോഡിലേക്കിറങ്ങി പ്രകടനം നടത്തി.
പിന്നീട് കൗണ്‍സില്‍ അവസാനിപ്പിച്ച് യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും നേതൃത്വത്തിലും പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."