HOME
DETAILS

ഷെയര്‍ മീല്‍ മനമറിഞ്ഞ് നല്‍കാം; വയറുനിറച്ച് തിന്നാം

  
backup
November 02 2018 | 04:11 AM

%e0%b4%b7%e0%b5%86%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%80%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a8%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%a8

എം. അപര്‍ണ


കോഴിക്കോട്: കാശില്ലാത്തതിന്റെ പേരില്‍ ഇനിയാരും പട്ടിണി കിടക്കരുത്. ഒരുനേരത്തെ അന്നത്തിനു പണമില്ലാതെ അലയുന്നവര്‍ക്ക് സഹായഹസ്തമായി മാറുകയാണു ജില്ലാ ജയില്‍. ജയിലിലെ ഫുഡ് ഫോര്‍ ഫ്രീഡം കൗണ്ടറിലെ 'ഷെയര്‍ മീല്‍' പദ്ധതിയിലൂടെ ആര്‍ക്കും ഇനി വിശപ്പകറ്റാം. ജില്ലാ ജയില്‍ സൂപ്രണ്ട് മുന്‍കൈയെടുത്ത് ആരംഭിച്ച കാരുണ്യ പദ്ധതിയാണിത്. കൗണ്ടറില്‍ ഭക്ഷണം വാങ്ങാന്‍ എത്തുന്നവര്‍ക്കു വിശക്കുന്നവന് ഒരുനേരത്തെ ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ കിട്ടുന്ന അവസരം.
25 രൂപ നല്‍കിയാല്‍ ഒരു കൂപ്പണ്‍ കൗണ്ടറില്‍നിന്ന് ലഭിക്കും. കൂപ്പണ്‍ അവിടെ സ്ഥാപിച്ച ബോര്‍ഡില്‍ കുത്തിവയ്ക്കാം. ആവശ്യക്കാര്‍ ഈ കൂപ്പണ്‍ എടുത്ത് കൗണ്ടറില്‍ നല്‍കിയാല്‍ അഞ്ചു ചപ്പാത്തിയും ഒരു കറിയും ചേര്‍ന്ന ഭക്ഷണപ്പൊതി ലഭിക്കും. താന്‍ ആര്‍ക്കാണു ഭക്ഷണം നല്‍കിയതെന്ന് ദാതാവിനോ ആരുടെ പണം കൊണ്ടാണു ഭക്ഷണം കഴിച്ചതെന്ന് സ്വീകര്‍ത്താവിനോ അറിയാന്‍ കഴിയില്ല എന്നതാണു ഇതിന്റെ പ്രത്യേകത. ദിവസവും നിരവധി കൂപ്പണുകളാണ് ഇവിടെ ചെലവാകുന്നത്.
സൗജന്യ ഭക്ഷണത്തിന്റെ കൂപ്പണ്‍ അന്വേഷിച്ച് നിരവധിപേര്‍ എത്താറുണ്ട്. ഇതില്‍ പലരും അസുഖം ബാധിച്ചവരും പ്രായമായവരുമാണെന്ന്ജീവനക്കാരി പ്രഭാവതി പറയുന്നു. രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണു കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാ ജയിലില്‍ ദീര്‍ഘകാല തടവുകാര്‍ ഇല്ലാത്തതിനാല്‍ കറികളുടെ രുചിയിലും തടവുകാര്‍ മാറുന്നതിനുസരിച്ച് മാറ്റം വരാറുണ്ട്.


12 പേര്‍; ഒരുദിവസം 4,000 ചപ്പാത്തി


ജയിലിലെ ഭക്ഷണ നിര്‍മാണ മേഖലയില്‍ ജോലിചെയ്യുന്നത് 12 പേരാണ്. രാവിലെ ആറു മുതലാണ് ജയിലില്‍ ചപ്പാത്തി ഉണ്ടാക്കാന്‍ തുടങ്ങുന്നത്. വൈകിട്ട് നാലുവരെ ഇതു തുടരും. ദിവസവും മുന്നോ നാലോ തവണയായി അതു കൗണ്ടറില്‍ എത്തിക്കുന്നു. ഒരുദിവസം ഏകദേശം 4,000 ചപ്പാത്തികളും 100 ചിക്കന്‍കറി, 50 പച്ചക്കറി, 50 മുട്ടക്കറി, 30 ചില്ലിചിക്കന്‍ എന്നിങ്ങനെ വില്‍പന നടക്കാറുണ്ട്. 10 ചപ്പാത്തിയടങ്ങിയ പായ്ക്കറ്റിനു വില 20 രൂപ. ചിക്കന്‍ കറിക്ക് 25 രൂപ, പച്ചക്കറിയ്ക്കും മുട്ടക്കറിയ്ക്കും വില 15 രൂപയുമാണ്. ചില്ലിചിക്കനു വില 60 രൂപയാണ്.
200 മുതല്‍ 250 വരെ ചപ്പാത്തികള്‍ കൗണ്ടര്‍ വഴിയും 250നു മുകളില്‍ വരുന്നത് ഓഫിസ് വഴിയും നല്‍കുന്നു. കല്യാണം, പിറന്നാള്‍ തുടങ്ങിയ പരിപാടികള്‍ക്ക് ഓര്‍ഡര്‍ പ്രകാരം ജയിലില്‍ നിന്ന് ചപ്പാത്തി ഉണ്ടാക്കി കൊടുക്കുന്നുമുണ്ട്. ചപ്പാത്തി കുഴയ്ക്കുന്നതും പരത്തുന്നതുമെല്ലാം യന്ത്രം ഉപയോഗിച്ചാണ്. കല്ലില്‍ ചുട്ടെടുത്ത ശേഷം പാക്കറ്റില്‍ ആക്കുന്ന ജോലിയാണ് തടവുകാര്‍ക്ക് ഉള്ളത്.
ഗോതമ്പു ചപ്പാത്തിയാലായാലും കറികളിലായാലും യാതൊരുവിധ പ്രിസര്‍വേറ്റീവുകളും ചേര്‍ക്കാത്തതിനാല്‍ ഉപഭേക്താക്കളോട് അതതു ദിവസം തന്നെ ഉപയോഗിക്കാന്‍ ഇവര്‍ നിര്‍ദേശിക്കുന്നു.
ജയിലില്‍ ഭക്ഷണ സാധനം മാത്രമല്ല വില്‍പനയ്ക്കുള്ളത്. സിമന്റില്‍ നിര്‍മിച്ച പൂച്ചട്ടികള്‍, ഫിനയില്‍ സോപ്പുപൊടി, ഡിസ്‌പോസിബിള്‍ പ്ലേറ്റ്, കുട, ന്യൂസ്‌പേപ്പര്‍ ക്യാരിബാഗ്, കാര്‍വാഷ് എന്നിവയും ലഭിക്കുന്നു. കൂടാതെ പത്തുരൂപയക്ക് കുപ്പി വെള്ളവും.
ഏറ്റവും കൂടുതല്‍ ഇവിടെ ചെലവാകുന്നത് കുപ്പിവെള്ളമാണ്. എല്ലാതരം സാധനങ്ങളും വിപണി വിലയേക്കാള്‍ കുറവാണ് എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിസ കച്ചവടം; കുവൈത്തില്‍ രണ്ട് പേര്‍ പിടിയില്‍

Kuwait
  •  a month ago
No Image

ഒടുവിൽ നടപടി; പി പി ദിവ്യയെ സിപിഎം എല്ലാ പദവികളിൽ നിന്നും നീക്കും, ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ

Kerala
  •  a month ago
No Image

'രാഹുലിന്റെ കള്ളം പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം പൊളിഞ്ഞു'; എം വി​ ​ഗോവിന്ദൻ

Kerala
  •  a month ago
No Image

പ്രവാസികള്‍ക്കും ഇനി ആദായനികുതി; ഒമാനില്‍ നിയമനിര്‍മാണം അവസാന ഘട്ടത്തില്‍

oman
  •  a month ago
No Image

ചുവന്ന കൊടിയുമായി പ്രിയങ്കയ്ക്ക് വോട്ട് തേടി ആർവൈഎഫ്

Kerala
  •  a month ago
No Image

ചേലക്കര ഉപതെരഞ്ഞെടുപ്പ്; നവംബർ 11 മുതൽ 13 വരെ നിയോജക മണ്ഡലത്തിൽ ഡ്രൈ ഡേ

Kerala
  •  a month ago
No Image

കള്ളപ്പണ ആരോപണം; കോണ്‍ഗ്രസിനെതിരായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

Kerala
  •  a month ago
No Image

അബ്ദുറഹീമിനെ കാണാൻ ഉമ്മയും സഹോദരനും റിയാദ് ജയിലിൽ എത്തി

Saudi-arabia
  •  a month ago
No Image

സ്വദേശിവല്‍ക്കരണം പാലിക്കാത്ത കമ്പനികള്‍ക്ക് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാം; നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

oman
  •  a month ago
No Image

ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ ഏകീകൃത സംവിധാനമൊരുക്കാന്‍ യുഎഇ

uae
  •  a month ago