എല്‍.ഐ.സിയില്‍ 8,000 ബിരുദധാരികള്‍ക്ക് അവസരം, അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ ഒന്ന്
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍.ഐ.സി) 8,000 അസിസ്റ്റന്റുമാരെ റിക്രൂട്ട് ചെയുന്നു.
തെക്കന്‍ മേഖലയിലെ വിവിധ ഡിവിഷനുകളില്‍ 400ഓളം ഒഴിവുകളുണ്ട്. കേരളത്തില്‍ തന്നെ വിവിധ ഡിവിഷനുകളിലായി 165 ഒഴിവുകളാണുള്ളത്. (തിരുവനന്തപുരം 20, എറണാകുളം 10, തൃശൂര്‍ 33, കോഴിക്കോട് 59, കോട്ടയം 43) താല്‍പര്യമുള്ളവര്‍ അതത് ഡിവിഷനുകളില്‍ അപേക്ഷിക്കേണ്ടതാണ്.
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
പ്രായം:2019 സെപ്റ്റംബര്‍ ഒന്നില്‍ 18-30 വയസ്സ്. 1989 സെപ്റ്റംബര്‍ രണ്ടിന് മുമ്പോ 2001 സെപ്റ്റംബര്‍ ഒന്നിന് ശേഷമോ ജനിച്ചവരാകരുത്.
സംവരണക്കാര്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിയ്ക്കും.
അപേക്ഷാഫീസ്: 510രൂപയാണ് അപേക്ഷാഫീസ് എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി വിഭാഗത്തിലുള്ളവര്‍ക്ക് 85രൂപയുമാണ്. സേവന നികുതി, ട്രാന്‍സാക്ഷന്‍ ചാര്‍ജ് എന്നിവ കൂടി നല്‍കണം.
അപേക്ഷകള്‍ www.licindia.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ഒക്ടോബര്‍ ഒന്നിന് മുന്‍പ് സമര്‍പ്പിക്കണം.
ഏതെങ്കിലും ഒരു ഡിവിഷനിലേക്ക് മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളു.
പ്രിലിമിനറി, മെയിന്‍ എിങ്ങനെ രണ്ടുഘട്ടമായി നടത്തുന്ന ഒബ്ജക്ടീവ് മാതൃകയിലുള്ള ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."