ജോലിക്കെത്തി; പ്രവേശിപ്പിച്ചില്ല: ഇനി പ്രതിഷേധ വഴി
എടപ്പാള്‍: കെ.എസ്.ആര്.ടി.സി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടുള്ള ഉത്തരവ് മരവിപ്പിച്ചതായുള്ള മന്ത്രിയുടെ വാക്ക് പാഴ്വാക്കായി. മന്ത്രിയുടെ വാക്കു വിശ്വസിച്ചു കഴിഞ്ഞ രണ്ടു ദിവസമായി ജോലിക്കെത്തിയ ജീവനക്കാരെ ജോലിയില്‍ പ്രവേശിപ്പിക്കാതിരുന്നതു പ്രതിഷേധത്തിനിടയാക്കി.
കണ്ടനകം ഡിപ്പോയില്‍നിന്ന് 52 ജീവനക്കാരെയാണ് പിരിച്ചുവിട്ടതായി കഴിഞ്ഞ ദിവസം ഉത്തരവ് പുറത്തുവന്നിരുന്നത്. ഈ ഉത്തരവു മരവിപ്പിച്ചതായി അറിഞ്ഞതിനെ തുടര്‍ന്നു രണ്ടു ദിവസമായി ജീവനക്കാര്‍ ജോലിക്കായി എത്തിയിരുന്നു. എന്നാല്‍, ഉത്തരവു രേഖാമൂലം ലഭിക്കാതെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍. തുടര്‍ന്ന് ഇന്നലെ എം പാനല്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
പിരിച്ചുവിട്ട ഉത്തരവ് മരവിപ്പിച്ച മന്ത്രിയുടെ തീരുമാനം നടപ്പിലാക്കാന്‍ കെ.എസ്.ആര്.ടി.സി തയാറാകണമെന്നു ജീവനക്കാര്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."