അയ്യപ്പ ഭജനമഠത്തിന്റെ ശ്രീകോവില്‍ തകര്‍ത്ത് കവര്‍ച്ച
കാളികാവ്: മമ്പാട്ടുമൂല പാറലില്‍ അയ്യപ്പ ഭജന മഠത്തിന്റെ ശ്രീകോവില്‍ തകര്‍ത്ത് കവര്‍ച്ച. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബുധനാഴ്ച രാവിലെ നട തുറക്കാനെത്തിയ പൂജാരിയാണ് കവര്‍ച്ച കണ്ടത്. മഠത്തിന്റെ മതിലിനോടു ചേര്‍ന്ന ഭണ്ഡാരം തകര്‍ക്കാന്‍ ശ്രമിച്ചതിന് ശേഷമാണ് ശ്രീകോവില്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയിട്ടുള്ളത്.
ഭണ്ഡാരത്തിലെ മുഴുവന്‍ പണവും നഷ്ടപ്പെട്ടിട്ടുണ്ട്. തെളിവു ശേഖരണത്തിന്റെ ഭാഗമായി കാളികാവ് എസ്.ഐമാരായ ഇ.വി സുരേഷ് കുമാര്‍, സുരേഷ് ബാബു, വിരലടയാള വിദഗ്ധര്‍, മലപ്പുറം ഡോഗ് സ്ക്വാഡ്, കാളികാവ് സ്റ്റേഷനിലെ വിനോദ് തുടങ്ങിയവര്‍ പരിശോധന നടത്തി.
ശ്രീകോവില്‍ തകര്‍ത്ത് കവര്‍ച്ച നടന്ന സംഭവത്തിലെ ദുരൂഹതകള്‍ നീക്കണമെന്ന് ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന ഗഫൂര്‍, കാളികാവ് ബ്ലോക്ക് പഞ്ചായത്തംഗം പൈനാട്ടില്‍ അഷ്റഫ്, പഞ്ചായത്തംഗം മുപ്ര ഷറഫുദ്ദീന് എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."