കോഴി വേസ്റ്റ് പാചകവാതകമാക്കാന്‍ ശുചിത്വമിഷന്റെ സഹായം
മലപ്പുറം: കോഴിയവശിഷ്ടം പാചകവാതകം അല്ലെങ്കില്‍ നല്ല ജൈവ വളമാക്കുന്നതിനു ശുചിത്വമിഷന്‍ സഹായം നല്‍കും. ഈ രണ്ടു രീതിയും വിജയകരമായി പിന്തുടരുന്ന നിരവധി കോഴിക്കച്ചവടക്കാര്‍ മലപ്പുറത്തുണ്ട്.
തിരൂര്‍ മാര്‍ക്കറ്റിലെ കച്ചവടക്കാരനായ ഹംസ ചേനാത്ത് 12 വര്‍ഷമായി വീട്ടില്‍ ഉപയോഗിക്കുന്നതു സ്വന്തം കടയിലെ മാലിന്യത്തെ പാചകവാതകമാക്കി മാറ്റിയാണ്. വീടിനോടു ചേര്‍ന്നുള്ള സ്വന്തം പറമ്പിലാണ് അദ്ദേഹത്തിന്റെ ബയോഗ്യാസ് പ്ലാന്റ്. ദിവസവും 50 കിലോഗ്രാം കോഴി വേസ്റ്റ് നിക്ഷേപിക്കാവുന്ന ആറു എം ക്യൂബ് ശേഷിയുള്ള പ്ലാന്റാണിത്. പെരിന്തല്‍മണ്ണയിലെ ആദം ബയോഗ്യാസായും ജൈവവളമായും കോഴി വേസ്റ്റിനെ മാറ്റുന്നുണ്ട്. ഫോണ്‍: ഹംസ: 8111915244, ആദം: 9846896379.
പദ്ധതിയില്‍ താല്‍പര്യമുള്ളവര്‍ക്ക് ആവശ്യമായ സാങ്കേതിക ഉപദേശം നല്‍കാന്‍ ശുചിത്വ മിഷന്‍ തയാറാണെന്നു ജില്ലാ കോഡിനേറ്റര്‍ പ്രീതി മേനോന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."