HOME
DETAILS

മണ്ണാറശാല ആയില്യം: പതിനായിരങ്ങള്‍ തൊഴുതു നിര്‍വൃതി നേടി

  
backup
November 02 2018 | 04:11 AM

%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%be%e0%b4%b1%e0%b4%b6%e0%b4%be%e0%b4%b2-%e0%b4%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%aa%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be

ഹരിപ്പാട്: ദര്‍ശനപുണ്യം തേടിയെത്തിയ പതിനായിരങ്ങള്‍ സര്‍വ്വാഭരണ വിഭൂഷകനായ നാഗരാജാവിനെ കണ്ടു തൊഴുത് പുള്ളുവന്‍ പാട്ടിന്റെ അലയൊലികളാല്‍ മുഖരിതമായ മണ്ണാറശ്ശാലയുടെ പുണ്യ ഭൂമിയില്‍ നാഗരാജാവിന്റെ തിരുനാളില്‍ കുടുംബ കാരണവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൂജകള്‍ നടന്നു.കാവുകളിലെ വന്‍ മരങ്ങള്‍ വെഞ്ചാമരം വീശി നിന്ന പുണ്യദിനത്തില്‍ പ്രാര്‍ത്ഥനയാലും, നാഗസ്തുതികളാലും അന്തരീക്ഷം മുഖരിതമായി. നാഗരാജാവിന്റെ പിറന്നാള്‍ ദിനത്തില്‍ അനുകൂലമായി നിന്ന കാലാവസ്ഥയും അകമ്പടി സേവിച്ചപ്പോള്‍ ഭക്തര്‍ക്ക് നിലവറയ്ക്ക് സമീപം അമ്മ ദര്‍ശന പുണ്യമേകി. ആയില്യം നാളില്‍ വെളുപ്പിന് മുതല്‍ ക്ഷേത്രത്തില്‍ വന്‍ ജനാവലിയാണ് എത്തിയത്. ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് സേനയ്‌ക്കൊപ്പം മുഴുവന്‍ കാര്യങ്ങളിലും സേവാ ഭാരതി, ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ സേവനവും ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു.
വലിയമ്മയുടെ അനാരോഗ്യം കാരണം ആയില്യം എഴുന്നള്ളത്തും തുടര്‍ന്നുള്ള പൂജകളും ഇല്ലാത്തതിനാല്‍ ഉച്ചയ്ക്ക് മുമ്പ് ക്ഷേത്ര നടയിലും, തുടര്‍ന്ന് നിലവറയ്ക്ക് സമീപവും വിവിധ മേള വാദ്യങ്ങളുടെ സേവ നടന്നു. മഹാപ്രസാദമൂട്ടില്‍ പതിനായിരങ്ങള്‍ പങ്കുകൊണ്ടു. ആയില്യ മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന മഹാപ്രസാദമൂട്ടില്‍ പതിനായിരങ്ങള്‍ പങ്കുകൊണ്ടു.
കൈപുണ്യത്തിന്റെ പതിനാറാമാണ്ടിലും പഴയിടം മോഹനന്‍ നമ്പൂതിരിയാണ് മഹാപ്രസാദമൂട്ടിന് നേതൃത്വം നല്‍കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബന്ധം ശക്തമാക്കാൻ ഇന്ത്യയും ചൈനയും; നേരിട്ടുള്ള വിമാനസര്‍വീസ് ആരംഭിക്കണമെന്ന് ചൈന

International
  •  24 days ago
No Image

സാദിഖലി തങ്ങള്‍ക്കെതിരെ വീണ്ടും മുഖ്യമന്ത്രി 

Kerala
  •  24 days ago
No Image

ഇന്ത്യയിൽ വായു മലിനീകരണം ഏറ്റവും കുറഞ്ഞ നഗരമായി മടിക്കേരി

latest
  •  24 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ഒപി ടിക്കറ്റിന് പണം ഈടാക്കാൻ തീരുമാനം

Kerala
  •  24 days ago
No Image

സാഹസികര്‍ക്കും സഞ്ചാരികള്‍ക്കുമിടയില്‍ പ്രശസ്തി നേടി ഹസ്മ മരുഭൂമി

Saudi-arabia
  •  24 days ago
No Image

തലയില്‍ മുറിവ്, മുഖം വികൃതമാക്കിയ നിലയില്‍; വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലിസ്

Kerala
  •  24 days ago
No Image

‘പ്രധാനമന്ത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു’: മണിപ്പൂർ സംഘർഷത്തിൽ രാഷ്ട്രപതിക്ക് കോൺഗ്രസിന്റെ കത്ത്

National
  •  24 days ago
No Image

എമിറേറ്റിലെ നാല് പാര്‍പ്പിട മേഖലകളിലേക്ക് അധിക പ്രവേശന കവാടങ്ങള്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി

uae
  •  24 days ago
No Image

റഷ്യൻ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിൻ ഇന്ത്യയിലേക്ക്; ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

International
  •  24 days ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  24 days ago