HOME
DETAILS
MAL
ഭാഷാ വിവാദത്തില്‍ വിശദീകരണവുമായി അമിത്ഷാ
backup
September 18 2019 | 13:09 PM
ഡല്‍ഹി: ഒരാഴ്ചയായി നീണ്ടു നില്‍ക്കുന്ന ഭാഷാ വിവാദത്തില്‍ വിശദീകരണവുമായി ആഭ്യന്തരമന്ത്രി അമിത്ഷാ. പ്രദേശിക തലങ്ങളില്‍ ഭാഷാ മാറ്റത്തിന് ആവശ്യപ്പെട്ടിട്ടില്ല. ഇത്തരം ആരോപണങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ചിലര്‍ ഇതില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. 'ഞാനും ഹിന്ദി ഇതര ഭാഷ സംസാരിക്കുന്ന സംസ്ഥാനത്ത് നിന്നാണ് വരുന്നത്. ഞാന്‍ പറഞ്ഞത്, മാതൃഭാഷയ്ക്ക് പുറമെ ഇവിടെ ഒരു പൊതുഭാഷ വേണം, അത് ഹിന്ദിയായിരിക്കണം എന്നാണ്.' എന്നാല്‍ അത് രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി കാര്യങ്ങളെ വളച്ചൊടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."