റിയാദ് കെ.എം.സി.സി മണ്ഡലം തല ഫുട്ബോള്‍ ഇന്നും നാളെയും
രക്തദാന ക്യാംപ് സെപ്തംബര്‍ 23ന്
റിയാദ്: സഊദി ദേശീയ ദിനത്തോടനുബന്ധിച്ച് 'അന്നം നല്കിയ രാജ്യത്തിന് ജീവരക്തം' എന്ന പ്രമേയത്തില്‍ റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സെപ്തംബര്‍ 23ന് റിയാദ് ശുമൈസി ആശുപത്രിയില്‍ രക്തദാന ക്യാംപ് സംഘടിപ്പിക്കും. വര്‍ഷങ്ങളായി സഊദി കെ.എം.സി.സി നാഷനല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം സംഘടിപ്പിക്കുന്ന രക്തദാന ക്യാംപ് റിയാദില്‍ രാവിലെ 8 മണി മുതല്‍ വൈകീട്ട് 3 വരെയായിരിക്കും നടക്കുക. സെപ്തംബര്‍ 19,20 തിയതികളില്‍ നടക്കുന്ന മണ്ഡലം തല ഫുട്ബോള്‍ മത്സരത്തിന് യോഗം അവസാന രൂപം നല്കി. റിയാദ് ഷിഫയിലെ വിയ കോര്‍ട്സ് ഗ്രൗണ്ടില്‍ ഇന്നും നാളെയുമാ(വ്യാഴം, വെള്ളി)യാണ് മത്സരം നടക്കുക.
ഇത് സംബന്ധമായി ചേര്‍ന്ന റിയാദ് സെന്‍ട്രല്‍ കമ്മിറ്റി യോഗത്തില്‍ പ്രസിഡണ്ട് സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. ഹാരിസ് തലാപ്പില്‍, മാമുക്കോയ ഒറ്റപ്പാലം, കെ.ടി.അബൂബക്കര്‍, ഷംസു പെരുമ്പട്ട, കെ.പി.അബ്ദുല്‍ മജീദ്, അഷ് റഫ് കല് പകഞ്ചേരി, ഉസ്മാനലി പാലത്തിങ്ങല്‍, അബ്ദുസലാം തൃക്കരിപ്പൂര്‍, സത്താര്‍ താമരത്ത്, റസാഖ് വളക്കൈ, അരിമ്പ്ര സുബൈര്‍, എ.യു.സിദ്ദീഖ്, മുഹമ്മദ് ഷാഹിദ് മാസ്റ്റര്‍, അക്ബര്‍ വേങ്ങാട്ട്, ബഷീര്‍ താമരശ്ശേരി, നാസര്‍ മാങ്കാവ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."