എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ നാള് മുതല്‍ പ്രശ്നങ്ങളും വിവാദങ്ങളും തുടര്‍ക്കഥ: പി.പി തങ്കച്ചന്
തൃശൂര്‍: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ നാള് മുതല്‍ പ്രശ്നങ്ങളും വിവാദങ്ങളും തുടര്‍ക്കഥയാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് പറഞ്ഞു. ജില്ലാ യു.ഡി.എഫ് നേതൃയോഗം ഡി.സി.സി ഓഫീസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ്കാലത്ത് മദ്യവര്‍ജ്ജനവും അധികാരമേറ്റശേഷം മദ്യം ഒഴുക്കലുമാണ് എല്‍.ഡി.എഫിന്റെ നയം. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയത്തിനും കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധനത്തിനുമെതിരെ ഈ മാസം 15ന് നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ നടത്തുന്ന കൂട്ടായ്മ വിജയിപ്പിക്കാന്‍ എല്ലാവരും മുന്‍കൈയ്യെടുക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്മാന് ജോസഫ് ചാലിശ്ശേരി അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍, മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ എം.പി ഭാസ്കരന് നായര്‍, ഒ.അബ്ദുറഹിമാന്‍കുട്ടി, പി.എ മാധവന്, കെ.പി.സി.സി സെക്രട്ടറി ടി.യു രാധാകൃഷ്ണന്, മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ്, ജനതാദള്‍ യു ജില്ലാ പ്രസിഡന്റ് യൂജിന്‍ മോറേലി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.ആര് ഗിരിജന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."