സഊദിയിലേക്ക് നഴ്സുമാര്‍ക്ക് അവസരം
ജിദ്ദ: സഊദിയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്സുമാരെ തെരഞ്ഞെടുക്കുന്നു. അടുത്ത മാസം ഡല്‍ഹിയില്‍ നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നോര്‍ക്ക റൂട്ട്സ് മുഖേനയാണ് നഴ്സുമാരെ തെരഞ്ഞെടുക്കുക.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള കാര്‍ഡിയാക് ക്രിട്ടിക്കല്‍ കെയര്‍, എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ്, മെഡിക്കല്‍ & സര്‍ജിക്കല്‍ കെയര്‍ ഡിപ്പാര്‍ട്ട്മെന്റ്, പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമുള്ള സര്‍ജറി ഡിപ്പാര്‍ട്ട്മെന്റ് എന്നീ വിഭാഗങ്ങളിലാണ് നഴ്സുമാരുടെ ഒഴിവ്. ബി.എസ്.സി, എംഎസ്.സി, പി.എച്ച്.ഡി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നോര്‍ക്ക റൂട്ട്സ് മുഖേനയാണ് തെരഞ്ഞെടുപ്പ്.
സഊദി ആരോഗ്യമന്ത്രാലയത്തിന്റെ ഷെഡ്യൂള്‍ പ്രകാരം അടുത്ത മാസം 15 മുതല്‍ 20 വരെ ഡല്‍ഹിയില്‍ നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, ഫോട്ടോ, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കണം. വെളുത്ത പശ്ചാതലത്തിലുള്ള ഫുള്‍ സൈസ് ഫോട്ടോയാണ് അയക്കേണ്ടത്. അടുത്ത മാസം 10ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."