കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രഖ്യാപനം നടത്തി
കുന്നംകുളം: ജീവിതത്തില്‍ ഒറ്റപെടുന്നവര്‍ക്കായി അഭയം കേന്ദ്രമെന്ന ലക്ഷ്യത്തോടെ കനിവ് ചാരിറ്റബിള്‍ട്രസ്റ്റിന്റെ പ്രഖ്യാപനം നടന്നു.
കുന്നംകുളം ടൗണ്‍ ജുമഅ മസ്ജിദില്‍ സമൂഹ നോമ്പുതുറയുടെ ഭാഗമായി നടന്ന സമ്മേളനത്തില്‍ ഷെയര്‍ ആന്റ് കയര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ്് ലബീബ് ഹസ്സന് ലോഗോ കൈമാറി. മൂസ്സ മൗലവി ആശയ പ്രഖ്യാപനം നടത്തി. മത സാമൂഹ്യ സാംസക്കാരിക രംഗത്തെ സ്വമനസ്സുകള്‍ ഒന്നിച്ച നിര്‍മ്മിക്കുന്ന ആശാകേന്ദ്രമാണ് ട്രസ്റ്റിന്റെ ലക്ഷ്യം. ജീവിതത്തിന്റെ സായാഹ്നത്തില്‍ അഭയമില്ലാതെ ഒറ്റപെടുന്നവര്‍ക്ക് വേണ്ടിയുള്ള ആശ്രയമാകും ഈ സെന്റര്‍. ട്രസ്റ്റ് ക്രമീകരണത്തോടൊപ്പം ഒരു സാമൂഹിക കൂട്ടായ്മ കൂടി സംഘടിപ്പിക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഖത്വീബ് സലീം മാമ്പാട് പറഞ്ഞു.
മത സംഘടനകളുടെ ഒത്തൊരുമിച്ചുള്ള വേദിയായ കൂട്ടായ്മയില്‍ ആശയ ചിന്താ ചര്‍ച്ചകള്‍ കടന്നുവരികയും നിലവിലെ സാഹചര്യങ്ങള്‍ക്ക് ഒരു സ്‌നേഹത്തിന്റെ ബധലായി ഈ കൂട്ടം മാറാന്‍ കഴിയുന്ന രീതിയില്‍ പ്രാവര്‍ത്തികമാക്കാനും ഇതിനായി പള്ളിയില്‍ തന്നെ വേദി നല്‍കാമെന്നും അദേഹം പറഞ്ഞു. സമ്മേളനത്തില്‍ മഹല്ല് പ്രസിഡന്റ് ടി.എ ഉസ്മാന്‍, ബാബു എം പാലിശ്ശേരി, സീതാരവീന്ദ്രന്‍, കെ.പി സാക്‌സണ്‍, ഇസ്മാഈല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."