റോഡിലേക്ക് തള്ളിനില്ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ ഭീഷണിയാകുന്നു
കാവനൂര്‍: റോഡിലേക്ക് തള്ളി നില്ക്കുന്ന വൈദ്യുതി പോസ്റ്റുകള്‍ അപകട ഭീഷണിയാകുന്നു. കാവനൂര്‍ വി.കെ പടി റോഡില്‍ വി.കെ പടിക്ക് സമീപമുള്ള വളവിലാണ് രണ്ട് വൈദ്യുതി പോസ്റ്റുകള്‍ റോഡിന്റെ ഇരു വശത്തുമായി അപകടക്കെണിയൊരുക്കി റോഡിലേക്ക് തള്ളിനില്‍ക്കുന്നത്.
ദിനേനെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ വീതി കുറഞ്ഞ വിളവില്‍ ഇരുവശത്തും പോസ്റ്റുള്ളത് വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കാവനൂരില്‍ നിന്നും എടവണ്ണ, നിലമ്പൂര്‍ ഭാഗത്തേക്ക് പോകാനുള്ള പ്രധാന വഴിയാണ് കാവനൂര്‍ വി.കെ പടി റോഡ്.
വളവിന്റ ഇരുവശത്തും പേസ്റ്റുള്ളത് കാരണം റോഡിന്റെ രണ്ട് ഭാഗത്തുനിന്നും ഒരേസമയം വാഹനങ്ങളെത്തിയാല്‍ അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
വലിയ വാഹനങ്ങള്‍ ഒരേസമയം ഇരുവശത്തുനിന്നും വന്നാല്‍ ഒരു വാഹനം പിറകോട്ട് എടുത്താല്‍ മാത്രമേ യാത്ര തുടരാനാകൂ. വൈദ്യുതി പോസ്റ്റുകള്‍ വളവിന്റെ സമീപത്ത് താമസിക്കുന്ന വീട്ടുകാര്‍ക്കും ഭീഷണിയാണ്. അപകട ഭീഷണിയായി നില്ക്കുന്ന പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ ഒരപകടംവരെ കാത്തിരിക്കേണ്ടി വരുമോ എന്ന ഭയത്തിലാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."