HOME
DETAILS

റിയാദ് കോഴിക്കോട്ട് സര്‍വീസ്: ഫ്ലൈനാസ് നിരക്കുകള്‍ പ്രഖ്യാപിച്ചു

  
backup
September 18 2019 | 14:09 PM

calicut6545845141

-634 റിയാല്‍ മുതലാണ് പുതിയ ടിക്കറ്റ് നിരക്ക്

ജിദ്ദ: അടുത്ത മാസം 16 മുതല്‍ റിയാദില്‍ നിന്നും കോഴിക്കോട്ടേക്കു ആരംഭിക്കുന്ന സഊദിയിലെ ഫ്ലൈനാസ് നിരക്കുകള്‍ പ്രഖ്യാപിച്ചു. 634 റിയാല്‍ മുതലാണ് പുതിയ ടിക്കറ്റ് നിരക്ക്. നിലവില്‍ സഊദിയില്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന വിമാന കമ്പനിയാണ് ഫലൈനാസ്.
റിയാദില്‍ നിന്നും അടുത്ത മാസം 16 മുതലാണ് കോഴിക്കോട്ടേക്ക് സര്‍വീസ്. ആഴ്ചയില്‍ മൂന്ന് ദിനം സര്‍വീസുകളുണ്ടാകും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും സര്‍വീസ്. . പുലര്‍ച്ചെ 12.50 ന് റിയാദില്‍ നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 8.35 ന് കരിപ്പൂരിലെത്തും. 9.25 ന് തിരിച്ച് പുറപ്പെട്ട് 12 ന് റിയാദിലെത്തും.
ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്ക് കണക്ഷന്‍ ഫ്ലൈറ്റുകളുമുണ്ട്.കോഴിക്കോട്ടേക്കുള്ള ടിക്കറ്റുകള്‍ക്ക് നേരത്തെ തന്നെ ബുക്കിങ് ആരംഭിച്ചിരുന്നു.
ആദ്യം 545 റിയാലിന് വരെ ലഭ്യമായിരുന്ന ടിക്കറ്റുകള്‍ ഇപ്പോള്‍ 634 റിയാലിന് ലഭ്യമാണ്. 20 കിലോയാണ് സൗജന്യമായി കൊണ്ടുപോകാവുന്ന ബാഗേജ്. നിശ്ചിത സംഖ്യയടച്ചാല്‍ 30ഉം 40ഉം കിലോ കൊണ്ടു പോകാം.
നിലവില്‍ കരൂപ്പൂരിലേക്ക് സഊദി എയര്‍ലൈന്‍സും, എയര്‍ ഇന്ത്യാ എക്സ്പ്രസും, എയര്‍ ഇന്ത്യയുടെ കണക്ഷന്‍ സര്‍വീസുമുണ്ട്. ഇടക്ക് ഫ്ലൈ ദുബൈയും സര്‍വീസ് നടത്തുന്നു.
എയര്‍ ഇന്ത്യാ എക്സ്പ്രസിന് സമാനമാണ് ഫ്ലൈ നാസിന്റെ നിരക്കുകള്‍. ഇതോടെ കരിപ്പൂര്‍ സെക്ടറില്‍ മത്സരം മുറുകും. ഓഫറുകളുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഫ്ലൈനാസിന്റെ സര്‍വീസ് പ്രവാസികള്‍ക്ക് മുതല്‍ക്കൂട്ടുമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago