പള്ളിയിലെ ചുമരെഴുത്ത് അന്വേഷണം ഊര്‍ജിതം
കൊടുങ്ങല്ലൂര്‍: സലഫി സെന്ററിലെ നമസ്‌കാര പള്ളിയില്‍ കണ്ടെത്തിയ ചുമരെഴുത്തിനെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കി. അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. സലഫി സെന്ററിന്റെ സമീപത്തുള്ള കടയിലെ നിരീക്ഷണ കാമറയില്‍ നിന്നും സംശയകരമായ സാഹചര്യത്തില്‍ അപരിചിതനായ ഒരു യുവാവ് നമസ്‌കാര ഹാളിലേക്ക് കയറി പോകുന്നതും ഇറങ്ങി വരുന്നതും കണ്ടെത്തിയിരുന്നു. ഇയാള്‍ക്ക് വേണ്ടിയാണ് പൊലിസ് തിരച്ചില്‍ നടത്തികൊണ്ടിരിക്കുന്നത്. നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും കട ഉടമകളുമായും ഓട്ടോ -ടാക്‌സി സ്റ്റാന്‍ഡുകളിലെ ഡ്രൈവര്‍മാരുമായും നിരീക്ഷണ കാമറയില്‍ പതിഞ്ഞ യുവാവിന്റെ ഫോട്ടോയുമായി പൊലിസ് ആശയവിനിമയം നടത്തി.
കാമറയില്‍ കണ്ടെത്തിയയാളുടെ രൂപ ഭാവങ്ങള്‍ വിവരിച്ചുകൊണ്ടുള്ള നോട്ടീസുകളും മറ്റും പ്രചരിപ്പിക്കാന്‍ പൊലിസ് തയ്യാറെടുക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് സലഫി സെന്ററിലെ ചുമരില്‍ പച്ചില ഉപയോഗിച്ചുള്ള ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."