സ്വതന്ത്ര അംഗങ്ങള്‍ വിട്ടുനിന്നു; അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
പുതുക്കാട്: എല്‍.ഡി.എഫ് ഭരണത്തിലുള്ള പുതുക്കാട് പഞ്ചായത്തിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ആകെ 15 അംഗങ്ങളുള്ള ഇവിടെ എല്‍.ഡി.എഫ് ആറും യു.ഡി.എഫിന് ആറും മൂന്ന് സ്വതന്ത്രര്‍ എന്നതാണ് കക്ഷി നില. പ്രസിഡന്റ് വനിതാ സംവരണ പഞ്ചായത്തായ ഇവിടെ നറുക്കെടുപ്പിലൂടെയാണ് എല്‍.ഡി.എഫിലെ സി.പി.എം പ്രതിനിധി അമ്പിളി ശിവരാജന് പ്രസിഡന്റായത്. സി .പി.എമ്മിലെ തന്നെ പി.വി ജെന്സണ് ആണ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.
പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരെ മെയ് 31 നാണ് രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ യു.ഡി.എഫ് അവിശ്വാസ പ്രമേയം സമര്‍പ്പിച്ചത്. തുടന്ന് ചൊവ്വാഴ്ച പ്രമേയം ചര്‍ച്ചക്കെ ടുക്കുകയായിരുന്നു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രമേയത്തില്‍ ഒപ്പിട്ട രണ്ടു സ്വാതന്ത്രരില്‍ ഒരാള്‍ പങ്കെടുത്തിരുന്നില്ല. മാറ്റൊരാള്‍ ചര്‍ച്ചക്കിടെ ഇറങ്ങിപ്പോയി. എല്‍.ഡി.എഫും ചര്‍ച്ചയില്‍ നിന്നും വിട്ടു നിന്നു ഇതേ തുടര്‍ന്ന് കോറം തികയാത്തതിനാല്‍ പ്രമേയം പരാജയപ്പെട്ടതായി റിട്ടേണിങ് ഓഫിസറായ കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സൂസമ്മ ഐസക്ക് പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."