രാജ്യത്തിന്റെ പൈതൃകത്തെ ഇല്ലാതാക്കാനുള്ള നീക്കത്തെ ചെറുക്കണം: ചേലക്കുളം അബുല്‍ ബുഷ്റ മൗലവി
കായംകുളം: മതേതര രാജ്യമായ ഇന്ത്യയിലെ ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാന്‍ ബോധപൂര്‍വ്വമായ നീക്കം നടക്കുകയാണെന്നും രാജ്യത്തിന്റെ പൈതൃകത്തെ ഇല്ലാതാക്കാനുള്ള ഏത് നീക്കത്തെയും ഒറ്റക്കെട്ടായി ചെറുക്കണമെന്നും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് ചേലക്കുളം കെ എം മുഹമ്മദ് അബുല്‍ ബുഷ്റ മൗലവി.ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന നേതൃ സംഗമം കായംകുളം റ്റി.എ കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നമ്മുടെ രാജ്യം നിലനില്‍ക്കുന്നത് ഏതെങ്കിലും ഒരു ഭാഷയുടെ അടിസ്ഥാനത്തിലല്ല.മറിച്ച് വിവിധ ഭാഷകളുടെയും വൈവിധ്യങ്ങളുടെയും മതേതര പാരമ്പര്യത്തിലും അധിഷ്ഠിതമായാണ്.ഈ തിരിച്ചറിവ് രാജ്യത്തെ ഭരണാധികാരികള്‍ക്കുണ്ടാവണം.
രാജ്യത്തിനാകെ ഒരു ഭാഷ എന്ന നിലയില്‍ ഹിന്ദിഭാഷ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് ഏകസിവില്‍കോഡ് നടപ്പിലാക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണന്നും ഇത് മതേതര വിശ്വാസികള്‍ തിരിച്ചറിയണമെന്നും അബുല്‍ ബുഷ്റ മൗലവി പറഞ്ഞു .അസമിലെ ലക്ഷകണക്കിന് ജനങ്ങളെ ദേശീയ പൗര്വത രജിസ്റ്റര്‍ എന്ന വാദമുയര്‍ത്തി രാജ്യമില്ലാത്ത പൗരന്മാരായി മാറ്റാനുള്ള നീക്കം ആശങ്കാജനകമാണ്.രാജ്യത്ത് ഏക സിവില്‍കോഡ് കൊണ്ടുവന്നാല്‍ അത് ബഹുസ്വരതയെ തകര്‍ക്കും.രാജ്യം നിരവധി വെല്ലുവിളികള്‍ നേരിടുമ്പോള്‍ രാജ്യത്ത് മതസൗഹാര്‍ദ്ദവും മാനവീകതയും ശക്തിപ്പെടണമെന്നും ഇതിന് രാഷ്ട്രീയ മത നേതാക്കന്മാര്‍ ഐക്യത്തോടെ രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു.കെ പി അബൂബക്കര്‍ ഹസ്രത്ത് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി സി എ മൂസാമൗലവി വിഷയാവതരണം നടത്തി.തേവലക്കര അലിയാര്‍ കുഞ്ഞ് മൗലവി,മൈലാപ്പൂര്‍ ഷൗക്കത്തലി മൗലവി,വി എം അബ്ദുള്ള മൗലവി,എ കെ ഉമര്‍ മൗലവി,അബ്ദുല്‍ മജീദ് മൗലവി,കെ ജലാലുദീന്‍ മൗലവി, എം ബി അബ്ദുല്‍ഖാദര്‍ മൗലവി,കെ എച്ച് മുഹമ്മദ് മൗലവി,പാങ്ങോട് എ ഖമറുദീന്‍ മൗലവി,കെ കെ സുലൈമാന്‍ മൗലവി,ഹസ്സന്‍ ബസരിമൗലവി ,എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."