അധ്യാപകര്‍ വഴികാട്ടികള്‍: പി.കെ കുഞ്ഞാലിക്കുട്ടി എം.പി
വേങ്ങര: അധ്യാപകര്‍ സമൂഹത്തിന് വഴികാട്ടികളാണെന്നും അധ്യാപക ധര്‍മം മഹത്തരമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.കേരള പിറവി ദിനത്തോടനുബന്ധിച്ച് ഊരകം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച ഗുരു വന്ദന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന വിദ്യയാണ് സമൂഹത്തിന് ആവശ്യം. നന്‍മയാര്‍ന്ന വിദ്യയിലൂടെയാണ് ഉത്തമ സമൂഹത്തിന്റെ സൃഷ്ടിപ്പെന്നും അതിനായി പുതിയ തലമുറ കഠിനപ്രയത്‌നം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായി. കെ.കെ മന്‍സൂര്‍ കോയ തങ്ങള്‍ അധ്യക്ഷനായി. സുകുമാര്‍ കക്കാട് ഗുരു വന്ദന സന്ദേശം നല്‍കി.കെ.കെ അലി അക്ബര്‍ തങ്ങള്‍, ടി.കെ മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, പി.കെ അസ് ലു, എ.അഹമദ് കുട്ടി, കെ.ടി അബ്ദു സമദ്, പി.പി ഹസ്സന്‍, പി.കെ അഷ്‌റഫ് ,നൗഫല്‍ മമ്പീതി, എം.എ റഊഫ്, കെ.ടി ഹംസ , എന്‍.ഉബൈദ് മാസ്റ്റര്‍ ,പി.ടി മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."