ബസുകളുടെ മരണപ്പാച്ചില്‍: പഞ്ചിങ് സംവിധാനം ഉടന്‍ തുടങ്ങും
ചങ്ങരംകുളം: അപകടങ്ങള്‍ തുടര്‍ന്നതോടെ ദീര്‍ഘദൂര ബസുകള്‍ക്കെതിരേ ശക്തമായ നടപടികള്‍ തുടങ്ങി. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ചങ്ങരംകുളം അഡീഷണല്‍ എസ്.ഐ ബേബിയുടെ നേതൃത്വത്തില്‍ സംസ്ഥാനപാതയില്‍ അമിതവേഗതയില്‍ പായുന്ന ബസുകളുടെ രേഖകളും ഫിറ്റ്നസും പരിശോധനകളും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സൂപ്പര്‍ഫാസ്റ്റ് ഡിജിറ്റല്‍ ബോര്‍ഡ് വച്ചു സര്‍വീസ് നടത്തിയ കണ്ണൂര്‍, തൃശ്ശൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിന് സൂപ്പര്‍ ഫാസ്റ്റ് പെര്‍മിറ്റില്ലെന്ന് കണ്ട് ബോര്‍ഡുകള്‍ അഴിച്ചുമാറ്റി കേസെടുത്തു.
ഉന്നത ഉദ്യോഗസ്ഥര്‍ അപകടപാതയിലെ പൊലിസ് പരിശോധന ശക്തമാക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് ദീര്‍ഘദൂര സ്വകാര്യബസുകള്‍ക്കെതിരേ നടപടി ശക്തമാക്കിയത്. അടഞ്ഞു കിടക്കുന്ന പഞ്ചിങ് സംവിധാനം അടുത്ത ദിവസം പൊലിസിനെ നിര്‍ത്തി തുടരാനും കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."