HOME
DETAILS
MAL
പുത്തൂര്‍ ബൈപാസ് അവസാനഘട്ടം; സ്ഥലം ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചു
backup
August 03 2016 | 22:08 PM
കോട്ടക്കല്‍: പുത്തൂര്‍ ചെനക്കല്‍ ബൈപാസ് മൂന്നാംഘട്ട നിര്‍മാണത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ബാക്കിവരുന്ന 1.5 കിലോമീറ്റര്‍ സ്ഥലം സംഘം പരിശോധന നടത്തി. വിശദമായ സര്‍വേനടത്തി ഉടമകള്‍ക്ക് നോട്ടീസ് നല്കി നടപടികള്‍ ത്വരിതപ്പെടുത്തും. കഴിഞ്ഞ ദിവസം പ്രൊഫ. കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും റവന്യൂ, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരും യോഗം ചേര്‍ന്ന് ബൈപ്പാസ് നിര്‍മാണത്തിന്റെ അവസാനഘട്ട നിര്‍മാണം വേഗത്തിലാക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു.
പരിശോധനക്ക് തിരൂര്‍ താലൂക്ക് സ്പെഷ്യല്‍ തഹസില്‍ദാര്‍ കെ.വി ആന്‍ഡ്രൂസ്, ജനൂയര് സുപ്രണ്ട് സുധീഷ്, പി.ഡബ്ല്യൂ.ഡി എ.ഇ.എം കെ സിമി, ഓവര്‍സിയര്‍ കെ.എം മുനീര്‍, നഗരസഭ കൗണ്‍സിലര്‍ കോയാപ്പു നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."