ഇന്ത്യ എ- ദക്ഷിണാഫ്രിക്ക എ ടെസ്റ്റ്: ഇന്ത്യ മികച്ച നിലയില്‍
മൈസൂരു: ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ രണ്ടാം ചതുര്‍ദിന അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യന്‍ യുവനിര ടോപ് ഗിയറില്‍ തന്നെ. രണ്ടാം ദിനം മൂന്ന് അര്‍ധ സെഞ്ചുറികളുടെ പിന്‍ബലത്തില്‍ 417 എന്ന കൂറ്റന്‍ റണ്‍സ് അതിഥികള്‍ക്ക് മുന്നില്‍ നീട്ടിയ ഇന്ത്യ, 159 റണ്‍സെടുക്കുന്നതിനിടെ അവരുടെ അഞ്ച് വിക്കറ്റ് വീഴ്ത്തി കരുത്ത് തെളിയിച്ചു. ഇന്ത്യ വീഴ്ത്തിയ അഞ്ചില്‍ നാല് വിക്കറ്റും സ്പിന്നര്‍മാര്‍ക്ക് സ്വന്തം. ഇന്ത്യന്‍ താരങ്ങളായ കുല്‍ദീപ് യാദവും ഷഹബാസ് നദീമും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജ് ഒരു വിക്കറ്റുമെടുത്തു.
രണ്ടാം ദിനം മൂന്നിന് 233 റണ്‍സെന്ന നിലയില്‍ ഇറങ്ങിയ ഇന്ത്യ മലയാളി താരം കരുണ്‍ നായരുടേയും (168 പന്തില്‍ 78) കേരള താരം ജലജ് സക്‌സേനയുടേയും (105 പന്തില്‍ പുറത്താവാതെ 48) യുവതാരം ശിവം ദുബെയുടേയും (84 പന്തില്‍ 68) വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടേയും (60) മികവില്‍ റണ്‍മല കയറുകയായിരുന്നു. നേരത്തേ തകര്‍ന്ന ഇന്ത്യയെ ശുഭ്മാന്‍ ഗില്ലാണ് (92) കരകയറ്റിയത്.
കൂറ്റന്‍ റണ്‍സ് പിന്തുടര്‍ന്ന സന്ദര്‍ശകകരെ നായകന്‍ എയ്ഡന്‍ മാര്‍ക്രമിന്റെ (പുറത്താവാതെ 83) ബാറ്റിങാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."