HOME
DETAILS

കാട്ടാന ആക്രമണം: മെസേജ് അലര്‍ട്ട് സംവിധാനവുമായി വനംവകുപ്പ്

  
backup
June 14 2017 | 04:06 AM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%a3%e0%b4%82-%e0%b4%ae%e0%b5%86%e0%b4%b8%e0%b5%87%e0%b4%9c%e0%b5%8d-%e0%b4%85

തൊടുപുഴ: തുടര്‍ച്ചയായി ഉണ്ടാകുന്ന കാട്ടാന ആക്രമണളെ തുടര്‍ന്ന് മെസേജ് അലര്‍ട്ട് സംവിധാനം നടപ്പിലാക്കി വനംവകുപ്പ്. ഇനി മുതല്‍ കാട്ടാനകളുടെ സഞ്ചാരം, ആനകള്‍ എവിടെയാണ് നില്‍ക്കുന്നത് തുടങ്ങിയ വിവരങ്ങള്‍ വിരല്‍ തുമ്പില്‍ ലഭ്യമാകും. സി സി എഫ് കഴിഞ്ഞ ദിവസം കാട്ടാന അക്രമണം നടത്തിയ മേഖലകളില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ജനങ്ങളുടെ ആവശ്യപ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്.

കാട്ടാന ആക്രമണങ്ങള്‍ സ്ഥിരമായി നടക്കുന്ന മേഖലയിലെ ആളുകള്‍ക്ക്  ഇനി മുതല്‍ കാട്ടാനകളുടെ സഞ്ചാരം വിരല്‍ തുമ്പില്‍ ലഭ്യമാകും. അതിനായി ഓരോ മേഖല തിരിച്ച് ആളുകളുടെ മൊബൈല്‍ നമ്പര്‍ വനംവകുപ്പ് ശേഖരിച്ച് കഴിഞ്ഞു. ഇനിയും മെസേജ് അലര്‍ട്ട്  സംവിധാനം ലഭ്യമാകേണ്ടവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കൈയ്യിലൊ അതാതുമേഖലകളിലെ വാര്‍ഡ് മെമ്പര്‍മാരുടെ കൈകളിലോ മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് മതികെട്ടാന്‍ ചോല റേഞ്ച് ഓഫിസര്‍ കെ.ഇ സിബി പറഞ്ഞു.

ശങ്കരപാണ്ട്യന്‍ മെട്ട്, മുള്ളംതണ്ട്, മുട്ടുകാട്, ബിഡിവിഷന്‍, ശാന്തന്‍പാറ, സിങ്ക്കണ്ടം, മൂലത്തറ, മുത്തമ്മകോളനി, സുര്യനെല്ലി തുടങ്ങിയ പ്രദേശങ്ങളില്‍ താല്‍ക്കാലിക വാച്ചര്‍മാരെ നിയമിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. കാട്ടാനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വാച്ചര്‍മാര്‍ മൂന്നാര്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കുകയും ഇവിടെ നിന്ന് അതാതു മേഖലയിലെ രജിസ്റ്റര്‍ ചെയ്ത മോബൈല്‍ നമ്പറുകളിലേക്ക് വിവരങ്ങള്‍ നല്‍കുകയും ചെയ്യും. ഇംഗ്ലീഷ്, മലയാളം, തമിഴ് തുടങ്ങിയ ഭാഷകളില്‍ ജനങ്ങള്‍ക്ക് സന്ദേശം ലഭിക്കും. ഇതിലൂടെ കാട്ടാന ആക്രമണം മൂലം ഉണ്ടാകുന്ന അപകടങ്ങള്‍ ഒരു പരിധി വരെ തടയുവാന്‍ സാധിക്കുകയും മുന്‍ കരുതല്‍ എടുക്കാന്‍ പ്രദേശവാസികള്‍ക്ക്  സാധിക്കുമെന്ന വിശ്വാസത്തിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

വനം വകുപ്പ് മൂന്നാര്‍ ഡിവിഷനു കീഴില്‍ 2002നുശേഷം  ആനക്കലിയില്‍ പൊലിഞ്ഞത് 32 ജീവനാണ്. ഇതില്‍ കൂടുതലും ആനയിറങ്കല്‍ മേഖലയിലാണ്. പരുക്കേറ്റു മൃതപ്രായരായി കഴിയുന്നവരുടെ എണ്ണവും ഇത്രതന്നെ വരും. വഴിയാത്രക്കാരും വീട്ടില്‍ ഉറങ്ങിക്കിടന്നവരുമെല്ലാം ആനയുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കു സര്‍ക്കാര്‍ ഇതുവരെ നഷ്ടപരിഹാരമായി നല്‍കിയത് 55 ലക്ഷം രൂപയാണ്.

381 കര്‍ഷകരുടെ കൃഷിദേഹണ്ഡങ്ങള്‍ കാട്ടാനകള്‍ നശിപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയത് 20 ലക്ഷം രൂപ. 150 പേരുടെ വീടും വീട്ടുപകരണങ്ങളും കാട്ടാന നശിപ്പിച്ച വകയില്‍ സര്‍ക്കാരിനു നഷ്ടം 31 ലക്ഷം രൂപ.

കാട്ടാനയാക്രമണത്തില്‍ പരുക്കേറ്റ 26 പേര്‍ക്കായി ഇതുവരെ നല്‍കിയതു നാലു ലക്ഷത്തിലധികം രൂപയും. നഷ്ടപരിഹാരം നല്‍കുന്നത് അപേക്ഷയുടെ മുന്‍ഗണനാക്രമത്തിലാണെന്നതിനാല്‍ ഇതിലുമേറെപ്പേര്‍ നഷ്ടപരിഹാരത്തിനായി കാത്തിരിക്കുന്നുണ്ട്. വന്യജീവിയാക്രമണംമൂലം കൃഷി നശിച്ചാല്‍ സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എണ്ണിയപ്പോള്‍ അഞ്ച് ലക്ഷം വോട്ട് അധികം; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തില്‍ പൊരുത്തക്കേട്

National
  •  15 days ago
No Image

ആലപ്പുഴയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ച സംഭവം: പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  15 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  15 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  15 days ago
No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  15 days ago
No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  15 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  15 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  15 days ago
No Image

നാട്ടിക വാഹനാപകടം: വാഹന രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

Kerala
  •  15 days ago