HOME
DETAILS
MAL
മന്ത്രവാദ ചികിത്സയുടെ ഭാഗമായി യുവതിയെ ചാണകം തീറ്റിച്ചു
backup
June 14 2017 | 05:06 AM
മുംബൈ: മന്ത്രവാദ ചികിത്സയുടെ ഭാഗമായി യുവതിയെ ബലം പ്രയോഗിച്ച് ചാണകം തീറ്റിച്ചു. ക്രൂരമായ മര്‍ദ്ദനത്തിന് ശേഷമായിരുന്നു ചാണകം തീറ്റിച്ചത്. മഹാരാഷട്രയിലെ ലാത്തൂര്‍ ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
കുട്ടിയുടെ പിതാവും മാന്ത്രികനുമടക്കം ആറുപേര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.
വയറുവേദനക്കായിരുന്നു ചികിത്സ. ക്ഷുദ്രപ്രയോഗം മൂലമാണ് കുട്ടിയുടെ വയറുവേദനയെന്നായി ബന്ധുക്കളുടെ സംശയം. അങ്ങിനെയാണവര്‍ മന്ത്രവാദിയുടെ അടുത്തെത്തുന്നത്. അപസ്മാര രോഗിയായ മറ്റൊരു സ്ത്രീയും ഇവരോടൊപ്പം ഉണ്ടായിരുന്നു. ആദ്യം ഇരുവരേയും ക്രൂരമായി മര്‍ദ്ദിക്കുകയും പിന്നീട് ചാണകം തീറ്റിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."